Advertisment

ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ആപ്പ് അവതരിപ്പിച്ചു: റെയില്‍ ടിക്കറ്റിംഗ് ആപ്പ്

author-image
admin
Updated On
New Update

ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് കമ്പനി അവതരിപ്പിച്ചു. ടിക്കറ്റ് ക്യാന്‍സലേഷന്‍, അവശ്യ സമയങ്ങളില്‍ തല്‍ക്കാല്‍ ബൂക്കിംഗ് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ചുള്ള ബുക്കിംഗ് സൗകര്യം.

Advertisment

publive-image

പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം, റൂട്ട്, ട്രെയിന്‍ എത്തിചേരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയവ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടിലാത്ത ഉപഭോക്താക്കള്‍ക്ക് ജിയോ റെയില്‍ ആപ്പ് വഴി അക്കൗണ്ട് ആരംഭിച്ച് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടാതെ ഇതുവഴി റെയില്‍ യാത്രക്കാര്‍ക്ക് നീണ്ട ക്യൂവും, ഏജന്റ്സ് കമ്മിഷനുകളും ഒഴിവാക്കാനാവും എന്നും ജിയോ അവകാശപ്പെടുന്നു.

Advertisment