ദീപാവലി ഓഫര്‍ ജിയോ ഫോണ്‍2 നവംബര്‍ 5 മുതല്‍ വില്‍പ്പന ആരംഭിക്കും

ടെക് ഡസ്ക്
Saturday, November 3, 2018

ജിയോ ദീപാവലി 2018 ധമാക ഓഫറില്‍ ജിയോ ഫോണ്‍ 2 നവംബര്‍ 5 മുതല്‍ വില്‍പ്പന ആരംഭിക്കും. നവംബര്‍ 12 വരെയാണ് വില്‍പ്പന. പേടിഎമ്മിലൂടെ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 200 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ്.

2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് എന്നിവയും ഫോണിലുണ്ട്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 128 ജിബി വരെ വര്‍ധിപ്പിക്കാം. 2,000 എംഎഎച്ചാണ് ബാറ്ററി. രണ്ട് നാനോ സിമ്മുകളും ഫോണില്‍ ഉപയോഗിക്കാം. 2 എംപി റിയര്‍ ഫ്രണ്ട് ക്യാമറയാണ്.

×