Advertisment

ജിയോ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ജിയോയുടെ മികച്ച പ്ലാനുകൾ പരിശോധിക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മറ്റ് ടെലിക്കോം കമ്പനികളെല്ലാം അൺലിമിറ്റഡ് കോളുകൾ നൽകുമ്പോൾ ജിയോ നിശ്ചിത മിനുറ്റുകൾ മാത്രമാണ് ഓഫ് നെറ്റ് കോളുകൾക്ക് നൽകുന്നത്. ജിയോയുടെ മികച്ച പ്ലാനുകൾ പരിശോധിക്കാം.

Advertisment

publive-image

555 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ഏറ്റവും ജനപ്രിയമായ പ്ലാനുകളിലൊന്നാണ് ഇത്. എല്ലാ ദിവസവും 1.5 ജിബി ഡാറ്റ, ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, മറ്റ് നമ്പരുകളിലേക്ക് 3,000 മിനുറ്റ് സൌജന്യ കോളുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഇതിനൊപ്പം എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്.

599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

555 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ദിവസവും 1.5 ജിബി ഡാറ്റ തികയാതെ വരുന്നവർക്ക് 44 രൂപ അധികം നൽകി 599 രൂപ പ്ലാൻ തിരഞ്ഞെടുക്കാം. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. 84 ദിവസം തന്നെയാണ് പ്ലാനിന്റെ വാലിഡിറ്റി. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, മറ്റ് നെറ്റ്വർക്കുകളിലേക്ക് 3,000 മിനിറ്റ് സൌജന്യ കോളുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ. എല്ലാ റിലയൻസ് ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നുണ്ട്.

2599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോ അടുത്തിടെ അവതരിപ്പിച്ച പ്ലാനാണ് 2,599 രൂപയുടേത്. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ആനുകൂല്യം നൽകുന്ന ഈ പ്ലാാൻ 10 ജിബി ഡാറ്റയുടെ ബോണസിനൊപ്പം ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകളും എല്ലാ ജിയോ നമ്പരുകളിലേക്കും സൌജന്യ കോളുകളും പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസ്, എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

2121 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

മറ്റൊരു ദീർഘകാല പ്ലാനാണ് 2121 രൂപയുടേത്. 336 ദിവസാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് 12,000 മിനിറ്റ് സൌജന്യ കോളുകൾ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഇതിനൊപ്പം എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷനും ജിയോ നൽകുന്നുണ്ട്.

jio plans reliance jio
Advertisment