Advertisment

ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്നതിനു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ മനപ്പൂര്‍വം തോല്‍പ്പിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

New Update

പാലക്കാട്: പാമ്പാടി നെഹ്റു കോളേജില്‍ വെച്ച് മരണപ്പെട്ട ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്നത്തിനു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ മനപ്പൂര്‍വം തോല്‍പ്പിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

Advertisment

publive-image

സമരം ചെയ്ത വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ തിരുത്തി പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആരോഗ്യ സര്‍വകലാശാല വിസിക്ക് കൈമാറി.

ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി വസ്തുനിഷ്ഠമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വിദ്യാര്‍ഥികളുടെ പരാതിയ്ക്ക് പിന്നാലെ സര്‍വകലാശാല ഇവര്‍ക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിദഗ്ധ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

Advertisment