Advertisment

ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ ജീവിതം സിനിമയാകുന്നു. നൗഷാദ് ആലത്തൂരും ഹസീബ് ഹനീഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment

publive-image

 

വൈറല്‍ 2019 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മ്മവും നാദാപുരം വളയത്തെ ജിഷ്ണു പ്രണോയ് നഗറില്‍ നടന്നു.

ഗ്രാന്‍ഡ് ഫിലീംസിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ജിഷ്ണു പ്രണോയി അന്ത്യവിശ്രമം കൊണ്ട മണ്ണില്‍ പുഷ്‌പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകനും അമ്മ മഹിജയും സഹോദരി അവിഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും

Advertisment