Advertisment

 മോ​ഹ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി ജി​സ്മോ​ൻ യാ​ത്ര​യാ​യ​ത് ആ​ശി​ച്ച ജോ​ലി​ സ​ഫ​ല​മാ​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ പോ​യി മ​ട​ങ്ങ​വെ ; ബസില്‍ മടങ്ങിയത് ട്രെയിനില്‍ ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ; ഒടുവില്‍ അത് അന്ത്യയാത്രയായി..

New Update

അ​ങ്ക​മാ​ലി : ആ​ശി​ച്ച ജോ​ലി​ സ​ഫ​ല​മാ​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ പോ​യി മ​ട​ങ്ങ​വെ​യാ​ണ് മോ​ഹ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി അ​ങ്ക​മാ​ലി തു​റ​വൂ​ർ കി​ട​ങ്ങേ​ൻ ഷാ​ജു​വി​ന്‍റെ മ​ക​ൻ ജി​സ്മോ​ൻ യാ​ത്ര​യാ​യ​ത്. എ​റ​ണാ​കു​ള​ത്തെ ക​ന്പ​നി​യി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​ന​ത്തി​ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജി​സ്മോ​ൻ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​ത്.

Advertisment

publive-image

ഇ​ന്‍റ​ർ​വ്യൂ​വി​ന് ഒ​രു ദി​വ​സം മു​ൻ​പേ നാ​ട്ടി​ലെ​ത്തി ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ട​ക്ക​യാ​ത്ര തീ​രു​മാ​നി​ച്ചു. ട്രെ​യി​നിനാ​യി​രു​ന്നു ആ​ദ്യം ശ്ര​മം ന​ട​ത്തി​യ​ത്. ടി​ക്ക​റ്റ് ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ബ​സി​ൽ മ​ട​ങ്ങാ​മെ​ന്ന് തീ​രു​മാ​നി​ച്ചത്. ഒടുവിൽ അത് അന്ത്യയാത്രയായി. രാ​വി​ലെ മ​ക​ൻ എ​ത്തു​ന്ന​തും കാ​ത്തി​രു​ന്ന പി​താ​വ് ഷാ​ജു പു​ല​ർ​ച്ചെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴൊ​ന്നും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

ബം​ഗ​ളൂ​രു​വി​ലെ ബ​ന്ധു​വി​നെ വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ കി​ട്ടി​യി​ല്ല. രാ​വി​ലെ ഏ​ഴോ​ടെ അ​പ​ക​ട​വി​വ​രം ബം​ഗ​ളൂരു​വി​ലെ ബ​ന്ധു തു​റ​വൂ​രി​ലെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്.

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം മു​ന്പാ​ണ് ജി​സ്മോ​ൻ ബി​ടെ​ക് വി​ജ​യി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​ഹൃ​ത്ത് അ​മ​ലി​ന്‍റെ ഇ​ന്ദി​രാ​ന​ഗ​റി​ലെ ഫ്ലാ​റ്റി​ലാ​ണ് ജി​സ്മോ​ൻ താ​മ​സി​ച്ച​ത്.

ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന ക​ന്പ​നി​യു​ടെ സോ​ഫ്ട്‌വെ​യ​റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും പ​രി​ശീ​ലി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ സു​ഹൃ​ത്തു​മൊ​ത്ത് ജോ​ലി അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ങ്ക​മാ​ലി​യി​ലേ​ക്ക് ട്രെ​യി​നി​നു മ​ട​ങ്ങാ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ബ​സി​നു ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ത്. ബ​സി​ലാ​ണ് പോ​കു​ന്ന​തെ​ന്നും സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ൽ സ്റ്റോ​പ്പി​ൽ നി​ന്നാ​ണ് ക​യ​റു​ന്ന​തെ​ന്നും ക്രൈ​സ്റ്റ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലു​ള്ള ബ​ന്ധു റോ​ണി​യെ ജി​സ്മോ​ൻ അ​റി​യി​ച്ചി​രു​ന്നു.

റോ​ണി​യാ​ണ് ജി​സ്മോ​നെ ബ​സ് ക​യ​റ്റി​വി​ട്ട​ത്. രാ​ത്രി 8.30ന് ​വ​രേ​ണ്ട ബ​സ് 9.15നാ​ണ് എ​ത്തി​യ​ത്. വ​ല​തു​വ​ശ​ത്താ​യാ​ണ് സീ​റ്റു ല​ഭി​ച്ച​ത്. ജി​സ്മോ​ൻ അ​വി​വാ​ഹി​ത​നാ​ണ്.

Advertisment