ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട്; രാഹുലുമായി ബന്ധപ്പെട്ട വിഷയമല്ല പാര്‍ട്ടി വിടാന്‍ കാരണം; ബിജെപിയില്‍ ചേര്‍ന്ന് ജനങ്ങളെ സേവിക്കാന്‍ ! കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ച് ജിതിന്‍ പ്രസാദ

നാഷണല്‍ ഡസ്ക്
Thursday, June 10, 2021

ന്യൂഡല്‍ഹി: ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നും, ജനങ്ങളെ സേവിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ജിതിന്‍ പ്രസാദ. പാര്‍ട്ടി വിടാനുള്ള തീരുമാനത്തിനു പിന്നില്‍ രാഹുലുമായോ മറ്റേതെങ്കിലും നേതാക്കളുമായോ ബന്ധപ്പെട്ട വിഷയങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയക്കളികളാല്‍ ചുറ്റപ്പെട്ട ഒരു പാര്‍ട്ടിയിലാണ് താന്‍ എന്ന തോന്നലുണ്ടായി തുടങ്ങി. ജനസേവനത്തിന് ഒരു സംഭാവനയും നല്‍കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. ബിജെപി മാത്രമാണ് സംഘടനാ സംവിധാനമുളള പാര്‍ട്ടി. മറ്റെല്ലാ പാര്‍ട്ടികളും ചില വ്യക്തികള്‍ക്കും ചുറ്റും മാത്രം കറങ്ങുന്നവയാണ്. യോഗി ആദിത്യനാഥിനൊപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.’ – ജിതിന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ജിതിന്‍ പ്രസാദ. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ജിതിനുമുണ്ടായിരുന്നു.

×