Advertisment

ജെഎം ഫിനാന്‍ഷ്യലിന് ലാഭത്തില്‍ വന്‍ വര്‍ധന

New Update

publive-image

Advertisment

കൊച്ചി: 2021 ജൂണ്‍ 30ന് അവസാനി ച്ച 2022 സാമ്പത്തിക വര്‍ഷെത്ത ആദ്യ പാദഫലങ്ങളില്‍ ജെ

എം ഫിനാന്‍ഷ്യല്‍ വന്‍ വളര്‍ച്ച രേഖെപ്പടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് മൊത്തം ലാഭത്തില്‍ 117.01 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. പാദവാര്‍ഷിക ഫലങ്ങളില്‍ നാളിതുവരെ രേഖെപ്പടുത്തിയ ഏറ്റവും വലിയ വളര്‍ച്ചയാണിത്.

മുംബൈയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡു യോഗമാണ് കണക്കുകള്‍ക്ക് അംഗീകാരം നല്‍കിയത്. 2021 ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 992.55 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 691.11 കോടി രൂപയായി

രുന്നു. വളര്‍ച്ച 43.62 ശതമാനം.

ഇതേ കാലയളവില്‍ നികുതി അടയ്ക്കുന്നതിനു മുമ്പുള്ള ലാഭം 360.40 കോടി രൂപയും മുന്‍വര്‍ഷം ഇതേ കാലയളവില്‍ നികുതി അടയ്ക്കുന്നതിനുമുമ്പുള്ള ലാഭം 184.17 കോടി രൂപയുമായിരുന്നു. 95.69 ശതമാനം ലാഭവര്‍ധനയാണു രേഖെപ്പടുത്തിയത്. നോണ്‍ കണ്‍ട്രോളിംഗ് പലിശയ്ക്കു മുമ്പും നികുതിക്കു ശേഷവുമുള്ള മൊത്തം ലാഭം 274.78 കോടി രൂപയാണ്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 139.61 കോടി രൂപയായിരുന്നു. വളര്‍ച്ച 96.82 ശതമാനം. 2021 ജൂണ്‍ 30 നവസാനിച്ച ആദ്യപാദത്തില്‍ നികുതിയും നോണ്‍ കട്രോളിംഗ് പലിശയും പങ്കാളിയുടെ വിഹിതവും കഴിച്ചുള്ള മൊത്തം ലാഭം 203.14 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 93.61 ശതമാനമായിരുന്നു. ലാഭ വളര്‍ച്ച 117.01 ശതമാനം.

 

 

jm financial
Advertisment