Advertisment

ജോ ബൈഡന്റെ സത്യപ്രതിജ്ഞ; വാഷിങ്‌ടണ്‍ ഡി.സിയില്‍ കനത്ത സുരക്ഷ; യു.എസ്‌ ക്യാപിറ്റോളിന്‌ മുന്നില്‍ 25000 സൈനികരെ വിന്യസിച്ചു

New Update

വാഷിങ്‌ടണ്‍ ഡി.സി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും, വൈസ്‌ പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റെടുക്കുന്ന വേളയില്‍ സുരക്ഷ ക്രമീകരണം ശക്തമാക്കി സൈന്യം. പാര്‍ലമെന്റ്‌ മന്ദിരമായ യു.എസ്‌ ക്യാപിറ്റോളിന്‌ മുന്നില്‍ 25,000 നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചു.

Advertisment

publive-image

ഇതിനു പുറമേ നൂറുക്കണക്കിന്‌ പൊലീസുകാരും, മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്‌. പാര്‍ലമെന്റ്‌ മന്ദിരത്തിനു പുറമേ വൈറ്റ്‌ ഹൗസ്‌, പെന്‍സില്‍വേനിയ അവന്യുവിന്റ പ്രധാനഭാഗങ്ങളും അടച്ചു. എട്ടടിയോളം ഉയരത്തില്‍ കൂറ്റന്‍ ബാരിക്കേഡുകളും റോഡില്‍ പലയിടത്തും സ്ഥാപിച്ചു.

യു.എസ്‌ കോണ്‍ഗ്രസിന്‌ കീഴിലുളള സീക്രട്ട്‌ സര്‍വീസിനാണ്‌ സുരക്ഷാ ചുമതല. സ്‌മാരകങ്ങള്‍ സ്ഥിതിചെയ്യുന്ന ' നാഷണല്‍ മാള്‍ ' പ്രദേശം ആളൊഴിഞ്ഞു കിടക്കുന്നു.

തിരഞ്ഞെടുപ്പിന്‌ ശേഷം പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ കാണാനും, ആഘോഷങ്ങളില്‍ പങ്കെടുക്കാനും മുന്‍ വര്‍ഷങ്ങളില്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നത്‌ ഈ മൈതാനത്താണ്‌. യു.എസ്‌ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാതലത്തില്‍ ജനക്കൂട്ടത്തെ മേഖലയിലേക്ക്‌ പ്രവേശിപ്പിക്കാന്‍ സാധ്യതയില്ല.

ഇന്ത്യന്‍ സമയം നാളെ രാത്രി 10.30നാണ്‌ ബൈഡന്റെയും, കമലഹാരിസിന്റെയും സത്യപ്രതിജ്ഞ. കോവിഡ്‌ നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ സത്യപ്രതിജ്ഞ ചടങ്ങ്‌ വീട്ടിലിരുന്ന കാണാന്‍ ജോ ബൈഡന്‍ ജനങ്ങളോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.

ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന്‌ തന്നെ ആക്രമണമുണ്ടാകാനുളള സാധ്യതയും സുരക്ഷ ഏജന്‍സി എഫ്‌.ബി.ഐ കാണുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. നിലവില്‍ വാഷിങ്‌ടണ്‍ ഡി.സിയില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂര്‍വചരിത്രമടക്കം വിശദവിവരങ്ങള്‍ ഏഫ്‌.ബി.ഐ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരികയാണ്‌.

jo baiden kamala haris
Advertisment