Advertisment

സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ചൈനയെ പിന്നിലാക്കണം; യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജോ ബൈഡന്‍

New Update

കാലിഫോർണിയ: ചൈന നടത്തുന്ന സാമ്പത്തിക ദുരുപയോഗങ്ങളെ ചെറുക്കാന്‍ ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതിനായി ദീര്‍ഘകാലത്തെ ഒത്തുചേരല്‍ ആവശ്യമെന്നാണ് ബൈഡന്റെ അഭിപ്രായം. ചൈനയ്‌ക്കെതിരായ മത്സരത്തില്‍ അണിചേരാനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ആഹ്വാനം.

Advertisment

publive-image

ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തിന് അമേരിക്കയും, ഏഷ്യയും, യൂറോപ്പും എങ്ങനെ സമാധാനം ഉറപ്പുവരുത്തുന്നു, പസഫിക് മേഖലയില്‍ എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നു എന്നതിലാണ് ബൈഡന്‍ ഊന്നല്‍ നല്‍കുന്നത്. ചൈനയ്‌ക്കെതിരെയുള്ള മത്സരം ശ്രമകരമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് സഖ്യകക്ഷികളുമായി ഐക്യപ്പെടാന്‍ അമേരിക്ക തീരുമാനിച്ചത്.

കഴിഞ്ഞ 70 വര്‍ഷമായി ഇന്തോ-പസഫിക് മേഖലയില്‍ യൂറോപ്പും അമേരിക്കയും ചേര്‍ന്നുണ്ടാക്കിയ സഖ്യത്തിലാണ് ബൈഡന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക ദുരുപയോഗങ്ങള്‍ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഇല്ലാതാക്കുന്നെന്നും ഇത് എല്ലാവരും അഭിമുഖീകരിക്കുന്ന വെല്ലുവിളിയായതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്.

jo baiden
Advertisment