പരിശീലകനെ പുറത്തേറ്റി ജോക്കോവിച്ചിന്‍റെ ഓട്ടം; വൈറലായി വീഡിയോ

സ്പോര്‍ട്സ് ഡസ്ക്
Tuesday, August 7, 2018

watch Novak Djokovic Piggybacks Coach viral video

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് മുന്‍ പരിശീലകന്‍ മരിയന്‍ വാജ്‌ദയ്ക്കൊപ്പം വീണ്ടും ഒന്നിച്ചത്. റോജേഴ്‌സ് കപ്പിന് മുന്നോടിയായി വാജ്‌ദയ്ക്ക് കീഴില്‍ പരിശീലനം നടത്തുകയാണ് സെര്‍ബിയന്‍ സ്റ്റാര്‍. പരിശീലനത്തിനിടെ ജോക്കോവിച്ച് ഒപ്പിച്ച ഒരു തമാശയാണ് ഇപ്പോള്‍ ടെന്നീസ് കോര്‍ട്ടിലെ ചര്‍ച്ചാവിഷയം.

തന്നേക്കാള്‍ ഭാരമുള്ള വാജ്‌ദയെ പുറത്തേറ്റി ഗാലറിയിലെ പടികള്‍ ഓടിക്കയറുകയായിരുന്നു ജോക്കോ. എയ്‌സിനെക്കാള്‍ ലളിതമായിരുന്നു ഇതെന്ന് തോന്നിപ്പിക്കുന്നതായി പിന്നാലെയുള്ള ജോക്കോയുടെ വാക്കുകള്‍. അനായാസം ലക്ഷ്യം പൂര്‍ത്തിയാക്കിയപ്പോള്‍ ഭാരക്കാരനായ വാജ്‌ദ തൂവല്‍ പോലെ അനുഭവപ്പെട്ടു എന്നാണ് സെര്‍ബിയന്‍ താരം കുറിച്ചത്.

ഈ വര്‍ഷാദ്യം വിംബിള്‍ഡണ്‍ സ്വന്തമാക്കിയ ജോക്കോവിച്ച് റാംങ്കിംഗില്‍ നിലവില്‍ 10-ാം സ്ഥാനത്താണ്. സ്‌പാനിഷ് താരം റഫേല്‍ നദാല്‍ ഒന്നാമതും സ്വിസ്‌ ഇതിഹാസം റോജര്‍ ഫെഡറര്‍ രണ്ടാം സീഡുമാണ്.

×