Advertisment

സരിത എസ്.നായര്‍ ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ്; കേസില്‍ ഒന്നാം പ്രതിയായ സി.പി.ഐയുടെ പഞ്ചായത്തംഗം അറസ്റ്റില്‍

New Update

പാലിയോട് : സരിത എസ്.നായര്‍ ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ സി.പി.ഐയുടെ പഞ്ചായത്തംഗം അറസ്റ്റില്‍. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമായ രതീഷ്(32) ആണ് അറസ്റ്റിലായത് .

Advertisment

publive-image

രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്.നായരുമാണ്. ഷാജു പാലിയോട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശ്ശാല മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഷാജു പാലിയോടിനായും സരിത എസ്.നായര്‍ക്കായും തിരച്ചില്‍ ശക്തമാക്കിയതായി നെയ്യാറ്റിന്‍കര സി.ഐ. പി.ശ്രീകുമാര്‍ പറഞ്ഞു.

ഓലത്താന്നി, തിരുപുറം സ്വദേശികളില്‍നിന്ന് കെ.ടി.ഡി.സി., ബവ്റിജസ് കോർപറേഷൻ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍നിന്നു പണം കൈപ്പറ്റിയതായി രതീഷ് സമ്മതിച്ചെന്ന് പോലീസ് പറയുന്നു.

job fraud case
Advertisment