Advertisment

 എന്നെ പറ്റിച്ച് കേരളത്തിൽ ജീവിക്കാൻ അനുവദിക്കില്ല ; ഷെയ്ൻ നിഗമിന്റെ ഒരു സിനിമ പോലും കേരളത്തിൽ ഓടില്ല, അഭിനയിക്കാൻ അനുവദിക്കില്ല ; ഷെയ്ൻ നിഗമിനെതിരെ ജോബി ജോർജ് വധഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

യുവ നടൻ ഷെയ്ൻ നിഗമിനെതിരെ നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്. തന്നെ പറ്റിച്ച് കേരളത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ജോബി ജോർജ് പറയുന്നുണ്ട്. ഷെയ്ൻ നിഗമിന്റെ ഒരു സിനിമ പോലും കേരളത്തിൽ ഓടില്ലെന്നും അഭിനയിക്കാൻ അനുവദിക്കില്ലെന്നും ജോബി ഭീഷണി മുഴക്കുന്നു.

Advertisment

publive-image

തനിക്ക് സിനിമയുടെ കാര്യത്തിൽ തീരുമാനമറിയണം. അത് മാത്രമാണ് തനിക്ക് പറയാനുള്ളത്. തന്റെ കാശ്, തന്റെ ക്രെഡിബിലിറ്റി. അത് കളയാൻ അനുവദിക്കില്ല. കഞ്ചാവ് വലിച്ചാണ് ഷെയ്ൻ വിളിച്ച് സംസാരിച്ചതെന്ന് അറിയാമെന്നും ജോബി പറഞ്ഞു.

Image result for shane nigam

പണം വാങ്ങിയ ശേഷം ഷെയ്ൻ അഭിനയിക്കാൻ എത്തിയില്ലെന്നാണ് ജോബി ജോർജിന്റെ വാദം. 30 ലക്ഷത്തിന് പുറമെ പത്ത് ലക്ഷം കൂടി ഷെയ്ൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം സിനിമയുടെ ബാക്കി ഭാഗം അഭിനയിക്കാൻ നടൻ എത്തിയില്ലെന്നാണ് ജോബിയുടെ ആരോപണം.

Image result for shane nigam

https://www.facebook.com/joby.george.773/posts/10158931877168098

Advertisment