Advertisment

രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി ! ജോഫ്ര ആര്‍ച്ചറിന് പരുക്ക്; ഐപിഎലിന്റെ ആദ്യ പകുതി നഷ്ടമായേക്കും

New Update

publive-image

Advertisment

അഹമ്മദാബാദ്: കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിന് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയും ഐപിഎലിന്റെ ആദ്യ പകുതിയും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ആർച്ചറിന് കൈമുട്ടിന് പരുക്കേറ്റത്. തുടർന്ന് അവസാന ടെസ്റ്റ് നഷ്ടമായി. പിന്നാലെ നടന്ന അഞ്ച് ട്വന്റി20 മത്സരങ്ങളും ആർച്ചർ കളിച്ചിരുന്നെങ്കിലും താരത്തിന്റെ പരുക്ക് വഷളായതായി ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ അറിയിച്ചു.

അടുത്ത മാസം ഒൻപത് മുതലാണ് ഐപിഎലിന്റെ പുതിയ പതിപ്പ് ആരംഭിക്കുക. ആര്‍ച്ചറിന് പങ്കെടുക്കാനായില്ലെങ്കില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് അത് കനത്ത തിരിച്ചടിയാകും.

Advertisment