Advertisment

എൻപിഓഎൽ യുവ സയന്റിസ്റ്റ് ജോൺ സി ജയിംസ് നിര്യാതനായി

New Update

publive-image

Advertisment

മേലുകാവ് : ചൂരനാട് ( പൊട്ടoമുണ്ടക്കൽ) ജോൺ സി ജയിംസ് (43 വയസ്) - സയന്റിസ്റ്റ്, നേവൽ ഫിസിക്കൽ & ഓഷ്യാനോഗ്രഫി ലാബറട്ടറി, എൻ .പി .ഓ .എൽ ,ആലുവ ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ബുധൻ ഉച്ചക്ക് 12 മണിക്ക് ചാലമറ്റം ബേക്കർ ഡെയ്ൽ പള്ളിയിൽ ആരംഭിക്കും.

1 മണിക്ക് കെയ്ലിലാന്റ് സെമിത്തേരിയിൽ അടക്ക ശുശ്രൂഷ നിർവ്വഹിക്കപ്പെടും. മങ്കൊമ്പ് കീരി പ്ലാക്കൽ നിമ്മി ജോർജാണ് (ഗവ. പോളീ ടെക്നിക്ക്, കടുത്തുരുത്തി) ഭാര്യ.

മക്കൾ: ജോയൽ ജോൺ, ജിയാ ജോൺ - ഇരുവരും വിദ്യാർത്ഥികളാണ്.

ഇടുക്കി മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം അസി.പ്രൊഫസറും സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക അത്മായ സെക്രട്ടറിയുമായ ഡോ.ജോസ് മോൻജോർജ് പരേതന്റെ ഭാര്യാ സഹോദരനാണ്.

കോ വിഡ്- 19 ജാഗ്രതാ നിർദ്ദേശം നിലനില്ക്കുന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കാൻ ബന്ധുജനങ്ങളും മിത്രങ്ങളും സഭാ വിശ്വാസികളും പരമാവധി സഹകരിക്കണമെന്ന് പരേതന്റെ കുടുംബാംഗങ്ങളും സഭാനേതൃത്വവും അറിയിച്ചു. ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നവർ ആൾകൂട്ടമായി മാറാതെ പരമാവധി ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും, സോഷ്യൽ മീഡിയായിലൂടെ ആദരാഞ്ജലികൾ അർപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും സഭാനേതൃത്വം അറിയിച്ചു.

idukki arrest
Advertisment