Advertisment

അമ്പിളിക്കല കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തിരുവനന്തപുരം സ്വദേശി ഷമീര്‍ ക്രൂര മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളികളായ ജയില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

New Update

publive-image

Advertisment

തൃശൂര്‍: ജയില്‍ വകുപ്പിന്റെ കീഴിലെ അമ്പിളിക്കല കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തിരുവനന്തപുരം സ്വദേശി ഷമീര്‍ ക്രൂര മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ കുറ്റവാളികളായ ജയില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയല്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി അയച്ചു.

ജയില്‍ വകുപ്പ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മനുഷ്യത്വരഹിതവും കുറ്റക്കാരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതുമാണെന്ന്   സെക്രട്ടറി ജോണ്‍ ഡാനിയല്‍ പറഞ്ഞു.

നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് ജയില്‍ ജീവനക്കാര്‍ ചെറിയ റാഗിങ് മാത്രമാണ് നടത്തിയതെന്നും മര്‍ദ്ദനം  നടന്നത് ആശുപത്രിയില്‍ വെച്ചാണെന്നുമുള്ള  ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണം.

ഷമീറിനെ ജയിലില്‍ വെച്ച്  മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന ഭാര്യയുടെ സാക്ഷിമൊഴി മുഖവിലയ്‌ക്കെടുക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കൊവിഡിന്‌റെ പേരില്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കാന്‍ ലൈസന്‍സുള്ളതു പോലെയാണ് സര്‍ക്കാരും ആഭ്യന്തരവകുപ്പും പെരുമാറുന്നത്.

ആഭ്യന്തര വകുപ്പിനു കീഴിലുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായ കൊലപാതകത്തിന്‌റെ അന്വേഷണം ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല.

അതിന് തെളിവാണ് ജയില്‍ ജീവനക്കാരെ വെള്ളപൂശിക്കൊണ്ടുള്ള ജയില്‍ വകുപ്പിന്‌റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.

john daniel kpcc news
Advertisment