Advertisment

കടൽ വിറ്റ പിണറായിയെ തെളിവുകളോടെ പിടികൂടിയിട്ടും കള്ളം പറയുന്നു: യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ്റെ പൊതുപര്യടന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ജോണി നെല്ലൂർ

New Update

publive-image

Advertisment

മുവാറ്റുപുഴ: കടൽ വിൽക്കാൻ തീരുമാനം എടുത്ത സർക്കാരിനെ തെളിവ് സഹിതം കൈയോടെ പിടികൂടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ. യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടൻ്റെ പൊതുപര്യടന പരിപാടി പൈങ്ങോട്ടൂർ പഞ്ചായത്തിലെ ആയങ്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ മുച്ചൂടും തകർത്ത ഭരണമാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി മാറ്റി യുവജനതയെ സർക്കാർ വഞ്ചിച്ചു.വീടും കിറ്റും കൊടുക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. പ്രളയ സെസ് ഈടാക്കിയും വൈദ്യുതി ചാർജ് മൂന്നിരട്ടി വർധിപ്പിച്ചു ജനങ്ങളെ കൊള്ളയടിച്ചിട്ടാണ് 400 രൂപയുടെ കിറ്റ് നൽകുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു.

മെയ് മാസത്തിൽ പിണറായി വിജയൻ മാധ്യമങ്ങളുടെ ഓഫീസുകളിലും യുഡിഎഫിന്റെ മുഖ്യമന്ത്രി രാജ്ഭവനിലും സത്യപ്രതിജ്ജ ചെയ്യുമെന്ന് ജോണി നെല്ലൂർ പറഞ്ഞു. യുഡിഎഫ് കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നും 72 മുതൽ 78 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സർവ്വേ കളൊക്കെ ജനം പുച്ഛിച്ച് തള്ളും.

ദുരിത സമയത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് സർക്കാരിന്റെ കടമയാണ്. ദുരിതത്തിലായ ജനത്തെ കിറ്റിന്റെ പേരിൽ പ്രളയ സെസുകൾ ഏർപ്പെടുത്തി സർക്കാർ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു. നിയമന അഴിമതികളും പിൻ വാതിൽ നിയമനങ്ങളും നടത്തി യുവജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിരെയുളള വിധിയെഴുത്താവും തെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി എം അമീർ അലി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ.കെ.എം സലീം മുഖ്യ പ്രഭാക്ഷണം നടത്തി, തോമസ് രാജൻ, ജോയി മാളിയേക്കൽ, ജോസ് വള്ളമറ്റം, ഉല്ലാസ് തോമസ്, കെ എം അബ്ദുൽ മജീദ്, കെ എം പരീത്

അഡ്വ. ഷൈസൺ മാങ്ങഴ, ജോളി ജോർജ് നെടുങ്കല്ലേൽ , അഡ്വ. വർഗീസ് മാത്യു, എപി . ഉസ്മാൻ, പി എസ് . സലിം ഹാജി, ജോസ് പെരുമ്പള്ളി കുന്നേൽ, പി എ ബഷീർ, സുഭാഷ് കടക്കോട്, ടോമി പാലമല, പി എം കോയാകുട്ടി, മാണി പിട്ടാപ്പിള്ളിൽ, ഡായി തോമസ് പിഎം. മുഹമ്മദ്, ഇബ്രാഹിം ലുഷാദ്, ഷെജി ജേക്കബ്ബ്, ജോഷി മാറാട്ടിൽ, സിജോ ജോൺ, എന്നിവർ സംസാരിച്ചു.

mathew kuzhalnadan kochi news johnny nellore
Advertisment