Advertisment

ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാര്‍ത്ഥമായി പ്രണയം തോന്നിയിട്ടുങ്കില്‍ അതൊരിക്കലും കമലഹാസനായിരുന്നില്ല.... ദേഹീദേഹങ്ങളെ ലയിപ്പിച്ചു കൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു: ജോണ്‍പോള്‍

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യ നിറഞ്ഞുനിന്ന മലയാളക്കരയുടെ സൗന്ദര്യറാണി ശ്രീവിദ്യ നടന്‍ കമലഹാസനുമായി പ്രണയത്തിലായിരുന്നുവെന്ന കഥകള്‍ സിനിമാ ലോകത്താകെ നിറഞ്ഞു നിന്നിരുന്നു.

Advertisment

എന്നാല്‍ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അവരുടെ സഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍പോള്‍.

publive-image

ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാര്‍ത്ഥമായി പ്രണയം തോന്നിയിട്ടുങ്കില്‍ അതൊരിക്കലും കമലഹാസനായിരുന്നില്ല മറ്റൊരാളായിരുന്നുവെന്നാണ് ജോണ്‍ പോളിന്റെ വെളിപ്പെടുത്തല്‍.

.'ദേഹീദേഹങ്ങളെ ലയിപ്പിച്ചു കൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു.

ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങള്‍ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവര്‍ഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും.

ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങള്‍ക്ക് അമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊര്‍ജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടു തന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീര്‍ന്നത്' ജോണ്‍പോള്‍ പറഞ്ഞു.

Advertisment