Advertisment

സാമൂഹ്യ പ്രവർത്തകൻ പ്രതിഷേധമറിയിച്ച് കറുപ്പ് വസ്ത്രമണിഞ്ഞ് വോട്ട് ചെയ്തു

New Update

publive-image

Advertisment

എടത്വ: വോട്ടേഴ്സ് ലിസ്റ്റിൽ ഉള്ള അപാകതയിൽ പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തകൻ കറുപ്പ് വസ്ത്രമണിഞ്ഞ് വോട്ട് ചെയ്തു. കറുത്ത ജുബ്ബയും കറുത്ത മാസ്കും ധരിച്ച് മാതൃവിദ്യാലയമായ എ.എസ്. എൽ.പി സ്കൂളിലെ ബൂത്തിലെത്തി ഡോ.ജോൺസൺ വി. ഇടിക്കുളയാണ് വോട്ട് ചെയ്തത്.

കോവിഡ് മഹാമാരിക്കിടയിലും തെരെഞ്ഞെടുപ്പ് സുതാര്യവും കുറ്റമറ്റതും ആക്കുവാൻ ഉള്ള സംസ്ഥാന സർക്കാാരിൻ്റെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ ബോധ്യപെടുത്തി ഈ-മെയിൽ അയയ്ക്കുകയും ചെയ്തു.

വോട്ടേഴ്സ് ലിസ്റ്റിൽ തനിക്കും മകനും 5 വയസ് കുറവ് ആണ് രേഖപെടുത്തിയിരിക്കുന്നത്. തങ്ങൾക്ക് മാത്രമായിരിക്കും എന്ന് കരുതിയപ്പോൾ ഭൂരിഭാഗം പേർക്കും 5 വയസ്സ് കുറവാണ്.

മാത്രമല്ല ''നിങ്ങളുടെ സ്ഥാനാർത്ഥികളെ പരിചയപ്പെടാം'' എന്ന ലിങ്കിൽ കയറി അവരുടെ വയസ് നോക്കിയപ്പോൾ അവർക്കും 'പ്രായ കുറവ് '.ഇളയ മകൻ ദാനിയേൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉൾപെടുത്തുന്നതിന് 2020 ഒക്ടോബറിൽ പോയപ്പോൾ '2020 ജനുവരിയിൽ 18 വയസ് തികയണമെന്ന' നിബന്ധന ഉണ്ടായിരുന്നതുമൂലം പേര് ചേർക്കാൻ സാധിച്ചില്ല.

2020 ഒക്ടോബറിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുവാൻ അവസരം നല്കുമ്പോൾ ആ തീയതി വരെ 18 വയസ് തികഞ്ഞവർക്ക് അവസരം നല്കിയാൽ കൂടുതൽ പേർക്ക് വോട്ടവകാശം ലഭിക്കും.

തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ 51 %ത്തിലധികം ഭൂരിപക്ഷം ഉണ്ടെങ്കിലെ ഭരണ സമിതികൾ നിലവിൽ വരികയുള്ളൂ. അങ്ങനെയെങ്കിൽ ആകെ പോളിങ്ങ് നടക്കുന്നതിൻ്റെ 51% ത്തിലധികം വോട്ട് ലഭിക്കുന്നവരെ മാത്രം വിജയിയായി പ്രഖ്യാപിക്കാൻ നടപടി ഇനിയെങ്കിലും ഉണ്ടാകണമെന്ന് ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.

മാത്രമല്ല പ്രായമായ അവശരെയും കൊണ്ട് എത്തുന്നവർ അവരെ സഹായിക്കാനായി അകത്തു കയറി വോട്ട് ചെയ്യുമ്പോൾ അവരുടെ താത്പര്യപ്രകാരമാണോ കൂടെ വന്ന വ്യക്തി വോട്ട് ചെയ്തെന്ന് ഉറപ്പു വരുത്തുവാൻ ക്രമികരണം ഉണ്ടാകണമെന്നും ആവശ്യപെട്ട് മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്

ഇ-മെയിൽ നല്കി.

alappuzha news
Advertisment