Advertisment

ഐക്യരാഷ്ട്രസഭാ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അംബാസിഡർ ആയി നിയമിതനായ ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് സമ്മാനവുമായി ക്ഷേത്രതന്ത്രി

New Update

publive-image

Advertisment

എടത്വ: ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അംബാസിഡർ ആയി നിയമിനായ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് സമ്മാനവുമായി ക്ഷേത്രതന്ത്രി. തിരുവല്ല മുത്തൂർ കഷായത്ത് ധന്വന്തരി ക്ഷേത്രം മുൻ മേൽശാന്തിയും വാസ്തുവിദ്യ സ്ഥപതിയുമായ സന്തോഷ് കറുകമ്പള്ളിൽ ആണ് വ്യത്യസ്തമായ സമ്മാനം നല്കിയത്.

3 മണിയോട് കൂടി വാലയിൽ ബെറാഖാ ഭവനിലെത്തിയ ശില്പി കൂടിയായ സന്തോഷ് കറുകമ്പള്ളിൽ അഭിനന്ദിച്ചു കൊണ്ട് നല്കിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്ന് അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

രണ്ടര ഇഞ്ച് കനത്തിൽ നാഗ തകിടിൽ സ്വന്തം വിരലുകൾ കൊണ്ട് കൊത്തിയെടുത്ത ക്രിസ്തുശില്പം ആണ് ക്ഷേത്രതന്ത്രിയായ സന്തോഷ് കറുകമ്പള്ളിൽ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് നല്കിയത്. ക്രിസ്തുവിൻ്റെ ദർശനവും കല്പനയും അഭംഗുരം നിറവേറ്റുവാൻ ഈശ്വരൻ സഹായിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ദശാംബ്ദങ്ങളായി വാസ്തുവിദ്യ, ജ്യോതിഷം, താന്ത്രികം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ചങ്ങനാശേരി കറുകമ്പള്ളിൽ ശിവദാസൻ - ലളിതമ്മ ദമ്പതികളുടെ സീമന്തപുത്രനാണ്. ഭാഗവതം, ബൈബിൾ, ഖുർ ആൻ എന്നീ വിശുദ്ധ ഗ്രന്ഥങ്ങളിലെ 500-ലധികം രംഗങ്ങൾ ആവിഷ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് ഉൾപ്പെടെ കയറ്റി അയച്ചിട്ടുണ്ട്. രജ്ഞു ആണ് ഭാര്യ. വിദ്യാർത്ഥിയായ സൂര്യ നാരായണൻ ആണ് മകൻ.

edathuva news
Advertisment