Advertisment

യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വാ:യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്‍റെ ജൂറിയായി തെരെഞ്ഞെടുക്കപ്പെട്ട തലവെടി (ആലപ്പുഴ) വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ ആദരിച്ചു.

Advertisment

publive-image

തലവെടി തിരുപനയന്നൂർകാവ് ശ്രീഭഗവതിക്ഷേത്രം മഹാവിദ്യാ രാജ്ഞി യജ്ഞത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആണ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെ മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന നമ്പൂതിരി പ്രശസ്തിപത്രം നല്കിയും പൊന്നാട അണിയിച്ചും ആദരിച്ചത്.

publive-image

ചക്കുളത്ത്കാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗരാഷ്ട്ര സിമന്‍റ്സ് ചെയർമാൻ പി.ആർ.വി നായർ അദൃക്ഷത വഹിച്ചു.ബ്രഹ്മശ്രീ ആനന്ദൻ പട്ടമന ഇല്ലം അനുഗ്രഹ പ്രഭാഷണം നടത്തി.അഡ്വ. മുരളി മനോഹർ ,കെ.ആർ.ഗോപകുമാർ, സോമൻ പത്തിച്ചേരിൽ ,ബിനു സുരേഷ്, പത്മജ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

എടത്വാ മുൻ എസ്.ഐ:സിസിൽ ക്രിസ്ത്യൻ രാജ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു,നന്ദു സുരേഷ് IAS, രാധാകൃഷ്ണൻ നാലിൽചിറ, മകരചാലിൽ പുരുഷോത്തമൻ, സംഗീത് സുരേഷ് ,അനിത റെജി ,ജയകുമാർ, ഗോപകുമാർ ,വിജയകുമാർ എന്നിവരെയും അനുമോദിക്കുകയും ചെയ്തു.

അന്തർദേശീയ തലത്തിൽ ജർമൻ മിലിറ്ററി ജനറൽ ഡോ.ബെർനാർഡ് ഹോളെ ജൂറി ചെയർമാൻ ആയി ഉള്ള 12 അംഗ ജൂറികളിൽ ഒരാൾ ആണ് ഡോ.ജോൺസൺ വി. ഇടിക്കുള.

കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യൻ,ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍, ജനകീയ ജാഗ്രത സമിതി സംസ്ഥാന ചെയര്‍മാന്‍, ഗ്ലോബല്‍ പീസ് വിഷന്‍ ജനറല്‍ സെക്രട്ടറി, ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ,എടത്വാ വികസന സമിതി സെക്രട്ടറി ,ബാറക്മോർ ന്യൂസ് എഡിറ്റർ എന്നീ ചുമതലകളും വഹിക്കുന്നു.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ഡയറക്ടര്‍ ജിജിമോള്‍ ജോണ്‍സണ്‍ ഭാര്യയും ബെന്‍, ദാനിയേല്‍ എന്നിവര്‍ മക്കളുമാണ്.

Advertisment