Advertisment

ജോണി ജോണി യെസ് അപ്പായുടെ പ്രൊമോ സോംഗ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കുഞ്ചാക്കോ ബോബനും അനു സിത്താരയും പ്രധാന വേഷത്തിലെത്തിയ ചിത്രം ജോണി ജോണി യെസ് അപ്പായിലെ കിടിലന്‍ പ്രൊമോ സോംഗ് പുറത്തുവിട്ടു. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി എസ് അപ്പാ. ചിത്രത്തില്‍ ജോണിയായി കുഞ്ചാക്കോ ബോബനും ജൈസയായി അനു സിത്താരയുമാണ് വേഷമിടുന്നത്. മംമ്ത മോഹന്‍ദാസും അമല എന്ന മികച്ച കഥാപാത്രമായി വേഷമിടുന്നുണ്ട്.

https://www.facebook.com/JohnyJohnyYesAppa/videos/174784176791429/

മുഴുനീള കോമഡിയായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ലിജോപോള്‍ ചിത്രത്തിന്റെ സംയോജനവും നിര്‍വഹിക്കും.

Advertisment