Advertisment

ഈസ്റ്റർ ദിവസമായ ഇന്ന് ആത്മ സമർപ്പണത്തിന്‍റെ ദിവസമാണ് ;ജനങ്ങൾക്കുവേണ്ടിയുള്ള ആത്മസമർപ്പണമാണ് കഴിഞ്ഞ അഞ്ച് വർഷവും താൻ നടത്തിയത് ;ഏറ്റവും സാധാരണക്കാരുടെ പക്ഷത്ത് നിന്ന് ആ സമർപ്പണം തുടരും ; ജയിച്ച് വീണ്ടും പാർലമെന്‍റിൽ എത്തും എന്ന കാര്യത്തിൽ സംശയമില്ലെന്ന് ജോയ്സ് ജോർജ്

New Update

ഇടുക്കി: ജനങ്ങളുടെ പിന്തുണയിൽ തനിക്ക് വലിയ മേൽക്കൈയ്യുണ്ടെന്ന് ജോയ്സ് ജോർജ് . ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് ഫലത്തിൽ നല്ല നിലയിൽ പ്രതിഫലിക്കും.

Advertisment

publive-image

ഇടുക്കിക്കാർ അവരുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പ്രത്യാശാപൂർവമായ വിധിയെഴുത്ത് നടത്തുമെന്നും ജോയ്സ് ജോർജ് പറഞ്ഞു. ഇടുക്കിയിൽ നിന്ന് താൻ ജയിച്ച് വീണ്ടും പാർലമെന്‍റിൽ എത്തും എന്ന കാര്യത്തിൽ സംശയമില്ല .

കഴിഞ്ഞ അഞ്ച് വർഷവും എംപി സ്ഥാനത്തെ പദവിയോ അധികാരമോ അല്ല, ജനങ്ങൾ ഏൽപ്പിച്ച ഒരു ഉത്തരവാദിത്തമായാണ് താൻ കണ്ടത്. ജനങ്ങൾക്കുവേണ്ടിയുള്ള ആത്മസമർപ്പണമാണ് കഴിഞ്ഞ അഞ്ച് വർഷവും താൻ നടത്തിയത്.

ഈസ്റ്റർ ദിവസമായ ഇന്ന് ആത്മസമർപ്പണത്തിന്‍റെ ദിവസമാണ്. ഏറ്റവും സാധാരണക്കാരുടെ പക്ഷത്ത് നിന്ന് ആ സമർപ്പണം തുടരുമെന്നും ജോയ്സ് ജോർജ് പറഞ്ഞു

Advertisment