Advertisment

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത അധ്യാപക സമിതി പാലക്കാട് ഡിഡിഇ ഓഫീസ് ധർണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: തസ്തിക നിർണയം നടത്തി അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ സർക്കാർ തന്നെ വിതരണം ചെയ്യുക, ഓൺലൈൻ ക്ലാസ്സുകളുടെ പശ്ചാത്തലത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക, സർക്കാർ പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരെ അടിയന്തിരമായി നിയമിക്കുക, ഹയർസെക്കൻ്ററി അധ്യാപക പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുക, എല്ലാ അധ്യാപക നിയമനങ്ങൾക്കും മുൻകാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത അധ്യാപക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് മുന്നിൽ ധർണ നടത്തി.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്  സംഘടിപ്പിച്ച പ്രതിഷേധ സമരം യുഡിഎഫ് ജില്ലാ കൺവീനർ പി.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഷാജി എസ് തെക്കേതിൽ അധ്യക്ഷനായി. സംസ്ഥാന കൺവീനർ കരീം പടുകുണ്ടിൽ മുഖ്യപ്രഭാഷണം നടത്തി.

കെഎടിഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി സൈനുൽ ആബിദീൻ, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, വിവിധ സംഘടനകളുടെ ജില്ലാ ഭാരവാഹികളായ വി. രാജീവ്, രൺധീർ മോഹൻദാസ്, എം ശ്രീജിത്ത്, നാസർ തേളത്ത്, കെ.എം.അബ്ദുൽ ഹക്കീം, വി. മോഹൻദാസ്, ബി.ബബിത പ്രസംഗിച്ചു. ജില്ലാ കൺവീനർ സിദ്ദീഖ് പാറോക്കോട് സ്വാഗതവും ട്രഷറർ പി.ഭാസ്കരൻ നന്ദിയും പറഞ്ഞു.

palakkad news
Advertisment