Advertisment

കോവിഡിന് മുന്നിൽ പകച്ചു നിന്ന മഹാരാഷ്ട്രയ്ക്ക് സഹായവുമായെത്തിയ കേരളത്തിലെ മെഡിക്കൽ സംഘം മടങ്ങി: നന്ദി പറഞ്ഞ് മുംബൈ മലയാളികൾ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ സഹായവുമായെത്തിയ കേരളത്തിലെ മെഡിക്കൽ സംഘം മടങ്ങി, കേരളത്തിൽ നിന്നും എത്തിയ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനകൾക്ക് നന്ദിപറഞ്ഞ് മുംബൈ മലയാളിയും എം .പി .സി. സി മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ജോജോ തോമസ് ഫേസ്ബുക്കിൽ നന്ദിപറഞ്ഞ് രേഖപ്പെടുത്തിയ ഫേസ്ബുക്ക് ശ്രദ്ധനേടുകയാണ്.

Advertisment

publive-image

ജോജോ തോമസ് ഫേസബുക്കിൽ പങ്കുവെച്ച കുറിപ്പ്

മഹാരാഷ്ട്രയെ രക്ഷിക്കാനായി വന്നവർ

കേരളത്തെ സംരക്ഷിക്കാനായി മടങ്ങുന്നു!!!?

********

കേരളം കോവിഡ് വ്യാപനത്തിലേക്ക് എത്തിനിൽക്കുകയും ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിയും വന്നിരിക്കുന്ന രൂക്ഷസ്ഥിതി വിശേഷത്തിൽ മഹാരാഷ്ട്രയിലേക്ക് സഹായമനസ്ക്കതയുമായി എത്തിയ മെഡിക്കൽ സംഘം കേരളത്തിലേക്ക് മടങ്ങിപ്പോകുന്നു.

കേരളത്തിലെ കോവിഡ് കാലത്തെ പ്രതിരോധ ചികിൽസാഅനുഭവങ്ങളും അറിവും മഹാരാഷ്ട്രയിൽ പ്രയോഗിക്കാനായി എത്തിയ സംഘമാണ് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം അടിയന്തിരമായി മടങ്ങിപ്പോകുന്നതെന്നാണ് മനസിലാവുന്നത്. ഇനി ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയി അനുഭവപരിജ്ഞാനങ്ങൾ അവർ കേരളത്തിൽ പ്രയോഗിക്കും.!

ഈ അവസരത്തിൽ ചില ഗൗരവമായ കാര്യങ്ങൾ ഇവിടെ പങ്കുവക്കുകയാണ്.

കൊറോണ വ്യാപനം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇവിടെ വർദ്ദിച്ചുവരികയും, ആവശ്യത്തിനുള്ള ഡോക്റ്റർമാരെയും നേഴ്‌സുമാരെയും ലഭിക്കാതെ വരികയും ചെയ്തൊരു സാഹചര്യത്തിലാണ് കേരളത്തിൻറെ സഹായം മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്നത് .

കോവിഡ് രോഗ ചികിത്സാരംഗത്തും അതുപോലെ രോഗം പ്രതിരോധിക്കുന്നതിന് നടത്തിയ പദ്ധതികളും ,രീതികളും മറുനാടുകളിലും ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇത് സംഭവിക്കുന്നത് എന്നും എല്ലാവർക്കുമറിയാം .കോവിഡ് ബാധിച്ചെത്തുന്നവരും ,പരിശോധനയ്ക്കായി എത്തുന്നവരെയും കൊണ്ട് ഇവിടെയുള്ള ആശുപത്രികൾ നിറഞ്ഞുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് തന്നെ കൂടുതൽ നഴ്‌സുമാരെയും ഡോക്റ്റർമാരെയും ആവശ്യപ്പെട്ടുകൊണ്ടുള്ള പത്ര പരസ്യങ്ങളും പല മാധ്യമങ്ങളിലും നൽകിയിരുന്നു.

അതേ സമയത്ത് തന്നെയാണ് കേരളത്തിൽനിന്നുള്ള മെഡിക്കൽ സംഘം മഹാരാഷ്‌ട്രയിൽ എത്തുന്നത്. ആ വാർത്ത വലിയ പ്രാധാന്യത്തോടെതന്നെ പല മാധ്യമങ്ങളും ഏറ്റെടുക്കുയും ചെയ്തു. പ്രത്യേകിച്ചു മുംബൈയിലെ മലയാളി സംഘടനകളും മാധ്യമങ്ങളും മറ്റുകൂട്ടായ്മകളും മലയാളിഡോക്റ്റർമാരുടെയും ,നേഴ്സുമാരുടെയും വരവിനെ വളരെ അഭിമാനത്തോടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയുംചെയ്തിരുന്നു.

സൈബർ ഇടങ്ങളിൽ ഇതിനെയൊരു ആഘോഷമാക്കിയും ചിലർ മാറ്റി . ഒരു മാസത്തെ സേവനങ്ങൾക്ക് ശേഷം ഇപ്പോൾ ഈ ആരോഗ്യപ്രവർത്തകർ കേരളത്തിലേക്ക് മടങ്ങുകയാണ് (.ചിലർ മടങ്ങി കഴിഞ്ഞു.)മഹാരാഷ്ട്രസർക്കാർ നൽകുന്ന ഒന്നരമാസത്തെ ശമ്പളവും വാങ്ങി വളരെ സംതൃപ്തിയോടെയായിരിക്കാം അവർ മടങ്ങിയിട്ടുണ്ടാകുക . പഞ്ചനക്ഷത്രഹോട്ടലിലെ താമസവും, ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഇവർക്ക് നല്കിയിരുന്നതുമാണ്.

ഇവിടം വരെ കാര്യങ്ങൾ വളരെ ഭംഗിയായി നടന്നു എന്ന് നമുക്ക് വിശ്വസിക്കാം . ഇനി കാര്യങ്ങൾ വ്യക്തമാക്കേണ്ടത് നമ്മുടെ കേരളാ ആരോഗ്യമന്ത്രിയും ഈ മെഡിക്കൽ സംഘത്തിന്റെ നേത്രുത്തവുമാണ് .

"എന്തായിരുന്നു ഇവരുടെ മിഷൻ "?

********

കോവിഡ് രോഗികൾ ഏറ്റവും വർദ്ദിച്ച മഹാരാഷ്ട്രയിൽനിന്നും ഒരുമാസത്തെ അനുഭവവും,പരിജ്ഞാനവുമായൊക്കെ ഇപ്പോൾ മടങ്ങിയ സംഘത്തലവനായ ഡോ.സന്തോഷ്‌കുമാർ മുംബൈയിൽ വന്നപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽനടത്തിയ ചില പ്രഖ്യാപനങ്ങളുണ്ട് .അതിൽ പ്രധാനം "കോവിട് ജാഗ്രതപ്രവർത്തനങ്ങളുടെ ഭാഗമായി മുംബൈയിൽ "ഐസിയു-വെന്റിലേറ്റർ "സംവിധാനത്തോടെ കോവിഡ് സെനറ്റർ തുടങ്ങും "എന്നാണ് .അങ്ങിനെഎന്തെങ്കിലും അദ്ദേഹം ഇവിടെ ചെയ്തിരുന്നോ? രോഗികളുടെ" റൂട്ട് മാപ്പ് " തയ്യാറാക്കി വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചെയ്യുമെന്നെക്കോയുള്ള വാഗ്‌ദാനങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പിന് ഇദ്ദേഹം നൽകിയിരുന്നു. ഇതൊന്നും ഇവിടെ നടന്നിരുന്നില്ല എന്നാണു ബന്ധപ്പെട്ട അധികാരികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.അതുപോലെ ഡോ .സന്തോഷ്‌കുമാർ മറ്റു ഡോക്റ്റർമാരോടൊപ്പം ചേർന്ന് രോഗികളെ ചികിത്സി ക്കുന്നകാര്യങ്ങളിലും വലിയ ശ്രദ്ധ ചെലുത്തിയിരുന്നില്ല.

മഹാരാഷ്‌ട്രാ സർക്കാർ ആവശ്യപ്പട്ടയുടൻ കേരളസർക്കാർ മെഡിക്കൽ സംഘത്തെ അയച്ചതാണോ ?

*****************

ഈ രീതിയിലാണ് ഇവിടെ പ്രചാരണമുണ്ടായിരുന്നത് .എന്നാൽ യഥാർത്ഥ വസ്‌തുത അതല്ല.മഹാരാഷ്‌ട്രയിൽ

കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യം മനസ്സിലാക്കി ഡോ .സന്തോഷ് കുമാർ, മഹാരാഷ്‌ട്ര സർക്കാർ

പ്രതിനിധിയും മഹാരാഷ്ട്ര മെഡിക്കൽ എഡ്യുക്കേഷൻ & റിസർച് ഡയറക്റ്ററുമായ ടി.പി.ലെഹ്‌റയ്ക്ക് കത്ത് അയച്ചുകൊണ്ട് ഇങ്ങോട്ടുവരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.അതിൽ തന്റെ പ്രാഗൽഭ്യങ്ങളും ,പദവിയുമൊക്കെ സന്തോഷ്‌കുമാർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.അനുമതി തന്നാൽ 100നേഴ്‌സുമാരെയും 50 ഡോക്റ്റര്മാരെയും കൊണ്ട് മഹാരാഷ്ട്രയിൽ വരാം എന്ന് അദ്ദേഹം അറിയിച്ചതുപ്രകാരമാണ് ഡോ.ലെഹ്‌റ, കേരള ആരോഗ്യമന്ത്രിക്ക് കത്തയച്ചു മഹാരാഷ്ട്രയിലേക്ക് വൈദ്യസംഘത്തെ അയക്കാനുള്ള അനുമതി നൽകുന്നത് .

അദ്ദേഹം വാഗ്‌ദാനംചെയ്‌ത അത്രയും ഡോക്റ്റർമാരും നേഴ്സുമാരും മുംബയിലെത്തിയില്ല എന്നത് വേറൊരു കാര്യം.

പറഞ്ഞുവരുന്നത്, കേരള സർക്കാർ നേരിട്ടയച്ച ഒരു മെഡിക്കൽ സംഘമല്ല ഇവിടെ വന്നത് .തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടും ,ഡോക്റ്റർമാരുടെ സംഘടനയായ "വിതൗട്ട് ബോർഡർ സൗത്ത് ഏഷ്യാ " വൈസ്‌പ്രസിഡന്റുമായ ഡോ .സന്തോഷ്‌കുമാറിന്റെ നേതൃത്തത്തിലുള്ള ഒരു സംഘമാണ്. എന്തിനാണ് സർക്കാർ നേരിട്ടേറ്റെടുക്കാതെ ഈ ഒരു സംഘത്തെ ദൗത്യമേൽപ്പിച്ചത് എന്ന് വ്യക്തമാക്കേണ്ടതും ആരോഗ്യമന്ത്രിയാണ്.

മഹാരാഷ്‌ട്രയിൽ രോഗ വ്യാപനവും അതുപോലെ മരണവും വർദ്ധിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മുംബയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവി .തുടക്കത്തിൽ ദിനം പ്രതി രോഗികൾ വർദ്ദിച്ചു സർക്കാരിനേയും ,നഗരവാസികളേയും ഒരുപോലെ ആശങ്കപ്പെടുത്തിയിരുന്ന ഈ പ്രദേശം ഇന്ന് വലിയ ആശ്വാസത്തിലാണ്‌ . രോഗികൾ വളരെ കുറഞ്ഞു.അതുപോലെ കോവിഡ്‌ബാധിച്ചുള്ള മരണവുംഇവിടെ നിയന്ത്രിക്കപ്പെട്ടു. അതിന്റെ ക്രെഡിറ്റ് ചില മാധ്യമങ്ങളും സൈബർ തൊഴിലാളികളും

നൽകിയത് കേരളത്തിലെ മെഡിക്കൽ സംഘത്തിനാണ്. കേരളത്തിലെ മെഡിക്കൽ സംഘം എത്തിനോക്കുകപോലും ചെയ്യാത്ത പ്രദേശമാണ് ധാരാവി. നിരവധി ആരോഗ്യപ്രവർത്തകർ സ്വന്തം ജീവിതം പോലും പണയം വെച്ചുകൊണ്ട് നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളെ നിസ്സാരവൽക്കരിച്ചുകൊണ്ടാണ്

അർഹതപ്പെടാത്ത അംഗീകാരം മറ്റൊരു സംഘത്തിന് നൽകിയത് . "കേരളമോഡൽ" ഒന്നുമല്ല ഇവിടെ ആരോഗ്യപ്രവർത്തകർ നടപ്പാക്കിയത് . തെറ്റായ പ്രചാരണമാണത് . വീടുവീടാന്തിരം കയറിയിറങ്ങിയുള്ള പ്രവർത്തനങ്ങളായിരുന്നു ഇവിടെ നടന്നിരുന്നത്. ഇതാണ് പിആർ വർക്കിൻറെ സവിശേഷത!

മുംബയിൽ കൂടുതൽ സമയവും മുൻസിപ്പൽ കമ്മീഷണർ ഓഫീസുകളിലും മറ്റു മാധ്യമ അഭിമുഖങ്ങളിലുമൊക്കെ ശ്രദ്ധകൊടുത്തിരുന്ന ഡോ .സന്തോഷ്‌കുമാർ

കേരളത്തിലേക്കു മടങ്ങുന്നതിനു മുന്നേ രോഗികൾ വർദ്ധിച്ചു വരുന്ന തനെ മുൻസിപാലിറ്റിയിലെ

ബന്ധപ്പെട്ട അധികാരികളെ കണ്ട് ചർച്ച നടത്തുകയും

വീണ്ടും മഹാരാഷ്‌ട്രയിലേക്ക് കൂടുതെൽ ആരോഗ്യ പ്രവർത്തകരെയും കൊണ്ട് വരുന്നതിനുള്ള

സാഹചര്യം സ്യഷ്ടിക്കുന്നതിനും തന്റെ സന്നദ്ധതയും അറിയിച്ചിട്ടുണ്ട് . കേരളത്തിൽ നിന്ന് വരുന്നതിനു മുൻപ് നൽകിയ അതെ വാഗ്ദാനം തന്നെയാണ് ഇപ്പോഴും അവർത്തിക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ,കേരളമുഖ്യമന്ത്രിക്കു കത്തയച്ചാവശ്യപ്പെട്ടാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുമായി തിരിച്ചു വരുമെന്നും രോഗപ്രതിരോധത്തിനായുള്ള സേവനപ്രവർത്തനങ്ങളിൽ സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു.നേരത്തെ നൽകിയ വാഗ്ദാനം ഇത്തവണ എങ്കിലും പാലിക്കുവാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി .ഉദ്ദവ് താക്കറെയുടെ "റിക്കൊസ്റ്റ് ലെറ്ററിന് " കേരള മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ

കേരളം മെഡിക്കൽ സംഘം വീണ്ടും മഹാരാഷ്ടരായിൽ എത്തിച്ചേരും.അവരെ ഊർജ്ജ്വസ്വലതയോടെ സ്വീകരിക്കുന്നതിനായി നമുക്ക് വീണ്ടും ഒരുങ്ങാ൦ .

സ്നേഹപൂർവ്വം

ജോജോ തോമസ്

സെക്രട്ടറി എം .പി .സി. സി (മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി )

Advertisment