Advertisment

മുഖവുരയൊന്നും കൂടാതെ ഞാന്‍ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ചു, അദ്ദേഹം പൊട്ടിച്ചിരിച്ചു; മമ്മൂട്ടിയെ കണ്ടുമുട്ടിയ കഥ പറഞ്ഞ് ജോജു ജോര്‍ജ്ജ്

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

മമ്മൂട്ടിയുമായുള്ള രസകരമായ കൂടികാഴ്ച്ചയുടെ കഥ പങ്കുവെച്ച് ജോസഫ് നായകന്‍ ജോജു ജോര്‍ജ്ജ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പണ്ട് കൂട്ടുകാര്‍ക്കിടയില്‍ കാണിക്കുന്ന ചില ശബ്ദാനുകരണങ്ങള്‍ മാത്രമായിരുന്നു കലാകാരനാണെന്ന് അഹങ്കരിക്കാനുള്ള കൈമുതല്‍. ഒരിക്കല്‍ എയര്‍പോര്‍ട്ടിലെ ആള്‍ത്തിരക്കില്‍വെച്ച് മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് കേള്‍പ്പിച്ചു. ആള്‍ത്തിരക്കില്‍ അദ്ദേഹത്തിന് അത് ശരിക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു വണ്ടിയില്‍ ഞാനും കൂട്ടുകാരും മമ്മൂക്കയെ പിന്‍തുടര്‍ന്നു. ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തെത്താന്‍ കഴിഞ്ഞു.

ഞാന്‍ വണ്ടിയുടെ ഡോറില്‍ തട്ടിയപ്പോള്‍ മമ്മൂക്ക ഗ്ലാസ് താഴ്ത്തി, മുഖവുരയൊന്നും ഇല്ലാതെ ഞാന്‍ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ അനുകരിച്ച് കാണിച്ചു. അത് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. ആ വണ്ടിക്ക് പിറകില്‍ ബിജു മേനോനും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചെറുതും വലുതുമായ റോളുകളില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

അഭിനയമോഹമല്ലാതെ വലിയകഴിവൊന്നും എനിക്കില്ല. പിന്നെ പതിയെപ്പതിയെ ആഗ്രഹത്തിനുമുന്നില്‍ എല്ലാം വന്ന് ചേരുകയായിരുന്നു. ആ വഴിയില്‍ തന്നെയാണ് ജോസഫ് എന്ന ചിത്രവും എന്നെത്തേടി വന്നതും. എന്റെ ആത്മാര്‍ഥമായ സിനിമാമോഹത്തിന്റെ തിരിച്ചറിവായി ഞാനതിനെ കാണുന്നു. ജോജു പറഞ്ഞു.

Advertisment