Advertisment

കൂടത്തായ് വെബ് സീരീസാക്കാനുള്ള പോലീസ് നീക്കത്തിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍; കോടതിയലക്ഷ്യമാകുമെന്ന് നിയമോപദേശം

New Update

കോ​ഴി​ക്കോ​ട് : കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സ് വെ​ബ് സീ​രീസാ​ക്കാ​നു​ള്ള പോ​ലീ​സ് നീ​ക്ക​ത്തി​നെ​തി​രെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഹൈ​ക്കോടതിയെ സ​മീ​പി​ക്കു​ന്നു. കൂ​ട​ത്താ​യ് എ​ന്ന പേ​രി​ൽ ഫ്ള​വേ​ഴ്സ് ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്ത സീ​രി​യ​ലി​നെ​തി​രെ സ്റ്റേ ​ഉ​ള്ള​തി​നാ​ൽ കു​ടും​ബ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ന്ന നീ​ക്ക​ത്തി​ൽ​നി​ന്ന് പോ​ലീ​സ് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കൊ​ല്ല​പ്പെ​ട്ട റോ​യ് തോ​മ​സി​ന്‍റെ സ​ഹോ​ദ​രി ര​ഞ്ജി തോ​മ​സ്, കേ​സി​ലെ സാ​ക്ഷി​യും കൂ​ട​ത്താ​യ് പൊ​ന്നാ​മ​റ്റം വീ​ടി​ന്‍റെ അ​യ​ൽ​വാ​സി​യു​മാ​യ ബാ​വ എ​ന്നി​വ​ർ കോ​ട‌​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

Advertisment

publive-image

ബാ​വ ഹൈ​ക്കോടതിയിൽ ന​ൽ​കി​യ കേ​സി​ൽ ര​ഞ്ജി തോ​മ​സ് ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. പോ​ലീ​സി​ന്‍റെ നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട് .

എ​ന്നാ​ൽ ​ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ, പോ​ലീ​സ് ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണം കു​റ്റ​മ​റ്റ​താ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നാ​ണ​ത്രെ വെ​ബ് സീ​രീ​സി​ന്‍റെ പി​ന്നി​ലെ ല​ക്ഷ്യം.

കൂ​ട​ത്താ​യ് കേ​സി​ലെ അ​ന്വേ​ഷ​ണ​രീ​തി​ക​ൾ ചു​രു​ള​ഴി​ക്കു​ന്ന​തെ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന വെ​ബ് സീ​രീ​സ് പോ​ലീ​സി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ൽ​വ​ഴി എ​ല്ലാ ചൊ​വ്വാ​ഴ്ച​യും വൈ​കി​ട്ട് ആ​റി​ന് പ്ര​ക്ഷേ​പ​ണം ചെ​യ്യാ​നാ​യി​രു​ന്നു നീ​ക്കം.

ഈ ​ക്രൈം​ത്രി​ല്ല​ർ വെ​ബ് സീ​രീ​സി​ന്‍റെ തി​ര​ക്ക​ഥ, സം​വി​ധാ​നം, കാ​മ​റ, അ​ഭി​ന​യം തു​ട​ങ്ങി എ​ല്ലാം പോ​ലീ​സ് ത​ന്നെ​യാ​ണ്. അ​ന്വേ​ഷ​ണ സം​ഘ​ത​ല​വ​നാ​യി​രു​ന്ന മു​ൻ കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി കെ.​ജി.​സൈ​മ​ണും സം​ഘ​വും അ​ഭി​നേ​താ​ക്ക​ളാ​യി ചി​ത്രീ​ക​രി​ച്ച സീ​രീ​സി​ന്‍റെ ആ​ദ്യ ര​ണ്ട് എ​പ്പി​സോ​ഡു​ക​ള​ട​ക്കം ഇ​തി​ന​കം ത​യാ​റാ​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള പോ​ലീ​സ് മീ​ഡി​യ സെന്‍റർ‌ ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ർ വി.​പി.​പ്ര​മോ​ദ്കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വെ​ബ് സീ​രീ​സ് ത​യാ​റാ​ക്കി​യ​ത്.

ഇ​താ​ദ്യ​മാ​യാ​ണ് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ച ഒ​രു കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ച് വെ​ബ് സീ​രീ​സ് ത​യാ​റാ​ക്കു​ന്ന​തും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തും.

കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സീ​രി​യ​ൽ, സി​നി​മ തു​ട​ങ്ങി​യ​വ​യ്ക്ക് കോ​ട​തി സ്റ്റേ ​നി​ല​വി​ലു​ള്ള​തി​നാ​ൽ പോ​ലീ​സി​ന്‍റെ വെ​ബ് സീ​രീ​സ് കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

സ്റ്റേ ​വ​രു​ന്ന​തി​നു​മു​ൻ​പ് ഫ്ള​വേ​ഴ്സ് ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്ത സീ​രി​യ​ലി​ൽ , കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ ര​ഞ്ജി തോ​മ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ൻ​പാ​കെ ന​ൽ​കി​യ മൊ​ഴി​ക​ൾ അ​തേ​പ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​തി​നാ​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ള​ട​ക്കം വി​വ​ര​ങ്ങ​ൾ പോ​ലീ​സ്ത​ന്നെ ചോ​ർ​ത്തി ന​ൽ​കി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. സ്റ്റേ ​ഹ​ർ​ജി കോ​ട​തി പ​രി​ഗ​ണി​ക്കെ, ചാ​ന​ലി​ന് അ​നു​കൂ​ല​മാ​യി മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂലം ന​ൽ​കി​യ​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തി​നി​ടെ ബ​ന്ധു​ക്ക​ളു​ടെ നീ​ക്കം മ​ണ​ത്ത​റി​ഞ്ഞ പോ​ലീ​സ് വെ​ബ് സീ​രീ​സ് സം​പ്രേ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് താ​ത്ക്കാ​ലി​ക​മാ​യി പി​ന്മാ​റി​യ​താ​യി സൂ​ച​ന​യു​ണ്ട്.

koodathayi murder jolly joseph koodathayi serial
Advertisment