Advertisment

കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായ മാധ്യമപ്രവര്‍ത്തകന്‍ ജോമോന്‍ കുരിശിങ്കലിന്റെ മൃതദേഹം നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈന്‍: കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായ മാധ്യമ പ്രവര്‍ത്തകനും 24 ന്യൂസ് ബഹ്റൈന്‍ റിപ്പോര്‍ട്ടറുമായ ജോമോന്‍ കുരിശിങ്കലിന്‍റെ മൃതദേഹം നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ബഷീർ അമ്പലായി . കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്‌. മാധ്യമ പ്രവര്‍ത്തനത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു 41കാരനായ ജോമോന്‍.

Advertisment

publive-image

മൃതദേഹം ഇന്ന് 12 മണിക്ക് സൽമാനിയ മെഡിക്കൽ സെന്റെർ മോർച്ചറിയിൽ ബഹ്റൈൻ ഹെൽത്ത് നിയമപ്രകാരം സാമൂഹിക അകലം പാലിച്ച് കാണിക്കുകയും അതിന് ശേഷം

ബഹ്റൈനിൽ നിന്ന് വൈകീട്ട് 5.30 ന് എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചിയിലേക്ക്‌ അയക്കും.

പുലര്‍ച്ചെ 3 മണിക്ക് മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തും. അവിടെ നിന്ന് ബന്ധുക്കൾ ഏറ്റ് വാങ്ങി നാട്ടിലേക്ക് കൊണ്ട് പോവുമെന്ന്‌ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നു ബഹ്റൈനില്‍ വെച്ചായിരുന്നു മരണം. കോട്ടയം പുതുപ്പള്ളി കുരിശിങ്കല്‍ ജോസഫിന്റെയും അന്നാമയുടെയും മകനാണ്. പ്രീതയാണ് ഭാര്യ. അശ്വിന്‍ ജോമോന്‍, ആശിഷ് ജോമോന്‍ എന്നിവര്‍ മക്കളാണ്.

gulf news
Advertisment