മനഃശാസ്ത്രജ്ഞൻ ജോർഡൻ പീറ്റേഴ്‌സണിന്റെ ‘ജീവിതത്തിന് 12 നിയമങ്ങൾ’

സുനില്‍ കെ ചെറിയാന്‍
Thursday, November 8, 2018

ജീവിതത്തിന് 12 നിയമങ്ങൾ എന്നൊരു പുസ്‌തകമുണ്ട്. മനഃശാസ്ത്രജ്ഞൻ ജോർഡൻ പീറ്റേഴ്‌സൺ എഴുതിയത്. അത് ഇവയാണ്.

1. ചുമലുകൾ പിന്നോട്ടാക്കി നിവർന്ന് നേരെ നിൽക്കുക.
2. ആരെയോ സഹായിക്കാൻ ഉത്തരവാദപ്പെട്ടതാണ് നിങ്ങൾ എന്ന മട്ടിൽ നിങ്ങൾ നിങ്ങളെ കരുതുക.
3. നിങ്ങളിൽ നിന്ന് മികച്ചത് വേണ്ട സുഹൃത്തുക്കളെയാണ് നിങ്ങൾക്ക് വേണ്ടത്.
4. ഇന്നലെ നിങ്ങൾ എന്തായിരുന്നോ അതുമായാണ് ഇന്നത്തെ നിങ്ങളെ താരതമ്യം ചെയ്യേണ്ടത്. അല്ലാതെ ഇന്നത്തെ മറ്റൊരാളുമായല്ല.
5: മക്കളെ നിങ്ങൾ ഇഷ്ടപ്പെടാതിരിക്കാൻ തക്ക വണ്ണം ഒന്നും മക്കളെക്കൊണ്ട് ചെയ്യിക്കരുത്.
6. ലോകത്തെ വിമർശിക്കുന്നതിന് മുൻപ് നിങ്ങളുടെ വീട് ഒരു ക്രമത്തിലാക്കുക.
7. അർത്ഥവത്തായതിനെ പിന്തുടരുക. സൗകര്യപ്രദമായതിനെയല്ല
8. സത്യം പറയുക. ചുരുങ്ങിയ പക്ഷം നുണ പറയാതെയെങ്കിലും ഇരിക്കുക.
9. ആരെയാണോ കേൾക്കുന്നത്, അയാൾക്ക് നിങ്ങൾക്കറിയാത്ത ഒരു കാര്യമെങ്കിലും അറിയാം എന്ന് അനുമാനിക്കുക.
10. സൂക്ഷ്മമായും കൃത്യമായും സംസാരിക്കുക.
11. ചക്രങ്ങളുള്ള ബോർഡിൽ കയറി പിള്ളേര് കളിക്കുമ്പോൾ അവരെ ശല്യപ്പെടുത്തരുത്.
12. വഴിയിൽ ഒരു പൂച്ചയെ കാണുമ്പോൾ അതിനോട് വാത്സല്യം കാട്ടുക.

×