Advertisment

ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍. പിന്തുണച്ചത് 437 ല്‍ 325 അംഗങ്ങള്‍

New Update

publive-image

Advertisment

കോട്ടയം ; കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണി തെരെഞ്ഞെടുക്കപെട്ടു . കോട്ടയത്ത് ഇന്ന് വിളിച്ചുകൂട്ടിയ നിര്‍ണ്ണായക സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. മുതിര്‍ന്ന അംഗം ഇ ജെ ആഗസ്തിയാണ് പേര് നിര്‍ദേശിച്ചത്.

പികെ സജീവ്‌ പിന്താങ്ങി. 2 എം എല്‍ എ മാരും പാര്‍ട്ടിയുടെ 2 എംപിമാരും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങള്‍ പങ്കെടുത്തതായാണ് വിവരം . 437 ആണ് സംസ്ഥാന കമ്മിറ്റിയുടെ അംഗബലം.

ഓരോ ജില്ല തിരിച്ചുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി , രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ യോഗം നടന്ന സി എസ് ഐ ഓഡിറ്റോറിയത്തിലേയ്ക്ക് കടത്തിവിട്ടത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് മാത്രമായിരുന്നു ഹാളിനുള്ളിലേയ്ക്ക് പ്രവേശനം.

പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഹാളിനുള്ളില്‍ പ്രവേശിക്കുന്നതിന് മുന്‍പേ തന്നെ ഇവര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. കമ്മിറ്റിയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ജോസ് കെ മാണി പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു . എന്നാല്‍ ബഹിഷ്കരിച്ചവരും മറ്റു കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാത്തവരുമായി നൂറുപേര്‍ മിച്ചമാണ് ബാക്കിയുള്ളത് എന്നത് ജോസഫ് വിഭാഗത്തിനു തിരിച്ചടിയായി .

Advertisment