Advertisment

പാലാ - പൊൻകുന്നം റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി വേണം - ജോസ് കെ മാണി എംപി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: പാലാ - പൊൻകുന്നം റോഡിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളും ജീവഹാനിയും ഒഴിവാക്കാൻ സത്വര നടപടികളുണ്ടാകണമെന്ന് ജോസ് കെ മാണി എംപി കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

അപകടമേഖലകൾ എന്നു കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ ഉടൻ അപകട സൂചക ബോർഡുകളും ചിഹ്നങ്ങളും സ്ഥാപിക്കുകയും അടയാളപ്പെടുത്തുകയും വേണം.

വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നിരന്തര പരിശോധനകളുണ്ടാകണം.

റോഡിന് ഇരു വശവും പല ഭാഗങ്ങളിലായി വളർന്നു നിൽക്കുന്ന കാട്ടു ചെടികൾ ഉടൻ വെട്ടി നീക്കണം. റോഡ് വശങ്ങൾ വെടിപ്പാക്കണം.

publive-image

ഈ റൂട്ടിൽ വർധിച്ചു വരുന്ന അപകടങ്ങളും മരണങ്ങളും ആശങ്കയുണർത്തുന്നു. ഈ സ്ഥിതി തുടർന്നു കൂടാ. ഇക്കാര്യത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ അടിയന്തിര ഇടപെടലുണ്ടാകണം.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ഗതാഗത ഉപദേശക സമിതിയുടേയും യോഗങ്ങൾ ഉടൻ വിളിച്ചു ചേർത്ത് അപകടങ്ങൾ ഒഴിവാക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി എംപി അറിയിച്ചു.

pala news
Advertisment