Advertisment

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ - കേരളാ കോണ്‍ഗ്രസ്സ് (എം)കര്‍ഷകര്‍ക്കൊപ്പം നിന്ന പാര്‍ട്ടി; ജോസ് കെ.മാണി

New Update

പാലാ. കര്‍ഷകന്റെ ക്ഷേമത്തിനും കാര്‍ഷിക മേഖലയുടെ ഉന്നതിക്കും വേണ്ടി നിലകൊണ്ട ഏക രാഷ്ട്രീയ കക്ഷി എന്ന നിലയില്‍, സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

Advertisment

 

publive-image

കര്‍ഷകക്ഷേമം ഉറപ്പുവരുത്താന്‍ പട്ടയവും, കര്‍ഷകപെന്‍ഷനും, കര്‍ഷകതൊഴിലാളി പെന്‍ഷനും, റബര്‍ വിലസ്ഥിരതാ ഫണ്ടും, പമ്പിംഗ് സബ്‌സിഡിയും, താങ്ങുവിലയും, നടപ്പാക്കിയത് കേരളാ കോണ്‍ഗ്രസ്സ് (എം) നേതാവ് കെ.എം മാണിയാണ്.

റബറിന് 150 രൂപ ബഡ്ജറ്റിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറപ്പാക്കിയെങ്കിലും അതില്‍ നിന്നും ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കുവാന്‍ പിന്നീട് കഴിഞ്ഞിട്ടില്ല. കുടിയേറ്റ മേഖലയിലെ കര്‍ഷകനെ കുടിയിറക്കിയതിനെതിരെയും വെട്ടിനിരത്തല്‍ സമരത്തിനെതിരെയും പ്രതിരോധം തീര്‍ത്തത് കേരളാ കോണ്‍ഗ്രസ്സ് (എം) മാത്രമാണ്.

മാറി മാറി വന്ന ഗവണ്‍മെന്റുകളുടെ അന്താരാഷ്ട്ര കരാറുകളും കര്‍ഷക വിരുദ്ധ നയങ്ങളുമാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കും ഇന്നത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ദുരവസ്ഥയ്ക്കും വികസന മുരടിപ്പിനും കാരണമെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സ് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹി വഹിച്ചു.

jose k mani
Advertisment