Advertisment

കേരള കോൺഗ്രസ് (എം) വിട്ടവർക്ക് അണികളെ അടർത്താനായില്ല - ജോസ് കെ മാണി

New Update

publive-image

പാലാ: മററ് പാർട്ടികളിൽ നിന്നു പോലും കേരള കോൺഗ്രസ് എമ്മിലേയ്ക്കുള്ള ഒഴുക്ക് പാർട്ടി നിലപാടുകൾക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും പാർട്ടി വിട്ടവർക്ക് അണികളെ അടർത്താനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായും ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കർഷക ക്ഷേമത്തിനായി എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പാലാ നിയോജക മണ്ഡലം യൂത്ത്ഫ്രണ്ട് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, രാജേഷ് വാളിപ്ളാക്കൽ, പെണ്ണമ്മ ജോസഫ്‌, സിറിയക് ചാഴികാടൻ, തോമസ് ആന്റണി, ബിജു ഇളംതുരുത്തി, സുനിൽ പയ്യപ്പിള്ളി, ജോസുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് ഫ്രണ്ട് നേതാക്കൾക്ക് യോഗത്തിൽ സ്വീകരണം നൽകി

pala news
Advertisment