Advertisment

പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് യുഡിഎഫിനുള്ള തിരിച്ചടി; കടുത്തുരുത്തിയില്‍ കരുത്ത് തെളിയിച്ച് വിജയം നേടി, സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പ് - ജോസ് കെ. മാണി

New Update

publive-image

Advertisment

കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫില്‍ പ്രവര്‍ത്തിച്ചു വരുന്ന നല്ലൊരു വിഭാഗം ആളുകള്‍ കേരള കോണ്‍ഗ്രസ് (എം) ലേയ്ക്ക് കടന്നു വരുന്നത് പാര്‍ട്ടിയെ യുഡിഎഫില്‍ നിന്നും പുറത്താക്കിയവര്‍ക്കുള്ള തിരിച്ചടിയാണെന്നും, നിയോജക മണ്ഡലത്തില്‍ ത്രിതലപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിലൂടെ കടുത്തുരുത്തിയിലെ കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വീണ്ടും തെളിയിച്ചതായി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രസ്താവിച്ചു.

നിയോജകമണ്ഡലം കമ്മറ്റി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ ത്രിതലപഞ്ചായത്തിലേയ്ക്ക് വിജയിച്ച പാര്‍ട്ടി ജനപ്രതിനിധികള്‍ക്കു നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉഴവൂരിലും, ആയാംകുടിയിലും, മുട്ടുചിറയിലും നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും, സംസ്ഥാനം ഒട്ടുക്കും ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് യുഡിഎഫ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുന്നത്.

സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പായതായി ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എല്‍ഡിഎഫ് പ്രവേശനം ഇതിന് ആക്കം കൂട്ടിയെന്നും പരമ്പരാഗത യുഡിഎഫ് മേഖലകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വന്‍മുന്നേറ്റം ഇതിന്റെ ദിശാസൂചകമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

തെറ്റിദ്ധാരണകള്‍ മൂലം പാര്‍ട്ടിയില്‍ നിന്നും താല്ക്കാലികമായി അകന്നു നില്‍ക്കുന്നവരെയും കൂടെ ചേര്‍ത്തു നിര്‍ത്തി പാര്‍ട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ത്രിതല പഞ്ചായത്തുകളില്‍ വന്‍ വിജയം നേടിയ ജനപ്രതിനിധികളെ പൂച്ചെണ്ടുകള്‍ നല്കി ചെയര്‍മാന്‍ അനുമോദിച്ചു.

കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ 11ല്‍ 9 പഞ്ചായത്തിലും എല്‍ഡിഎഫ് ഭരണത്തിലെത്തി. ഏഴിടത്ത് കേരള കോണ്‍ഗ്രസ് എമ്മും, രണ്ടിടത്ത് സിപിഎമ്മും. 2 ബ്ലോക്ക് പഞ്ചായത്തുകളിലും, കടുത്തുരുത്തിയിലും ഉഴവൂരും, എല്‍ഡിഎഫ് ഭരണത്തിലെത്തി. ഉ

ഴവൂരില്‍ കേരള കോണ്‍ഗ്രസ് (എം) ഒറ്റക്ക് ഭൂരിപക്ഷം നേടി. മണ്ഡലത്തിലെ ജില്ലാ ഡിവിഷനുകളിലും എല്‍ഡിഎഫ് വന്‍വിജയം നേടി. ഈ ജനവിധി മറച്ചു വയ്ക്കാന്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയ ഗിമ്മിക്കുകള്‍ സ്വന്തം അണികളെ പിടിച്ചു നിര്‍ത്താന്‍ നടത്തുന്ന പൊറാട്ടു നാടകമാണെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ തോമസ് ചാഴികാടന്‍ എംപി ചൂണ്ടിക്കാട്ടി.

നിയോജകമണ്ഡലം പ്രസിഡന്റ് പി.എം. മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌സണ്ണി തെക്കേടം, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എംഎല്‍എ, പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ എം.എസ് ജോസ്, പി.എം. മാത്യു എക്‌സ് എംഎല്‍എ, കെറ്റിയുസി സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ബിജു മറ്റപ്പിള്ളി, ജില്ലാ സെക്രട്ടറിമാരായ പ്രദീപ് വലിയപറമ്പില്‍, പി.സി. കുര്യന്‍, തോമസ് റ്റി. കീപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിറിയക് ചാഴികാടന്‍, നിയോജകമണ്ഡലം സെക്രട്ടറി ടി. എ. ജയകുമാര്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ജോസ് തോമസ് നിലപ്പനകൊല്ലി, ജോമോന്‍ മാമലശ്ശേരി, കെ.റ്റി. സിറിയക്ക്, പൗലോസ് കടമ്പംകുഴി, യൂജിന്‍ കൂവെള്ളൂര്‍, കുരുവിള ആഗസ്തി, ബിനോയ് ജോണ്‍, രാജു കുന്നന്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍, ലൗലി ജോസഫ്, പാര്‍ട്ടി മണ്ഡലം പ്രസിഡന്റുമാര്‍, ഗ്രാമ, ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രസംഗിച്ചു.

 

 

 

jose k mani
Advertisment