Advertisment

ആധുനിക പാലാ നഗരത്തെ നിർമ്മിച്ചത് കേരള കോൺഗ്രസ്: ജോസ് കെ മാണി

New Update

publive-image

പാലാ: പാലാ നഗരത്തിന് ആധുനിക മുഖം നൽകിയത് കേരള കോൺഗ്രസും കെഎം മാണിയുമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. പാലാ നിയോജക മണ്ഡലത്തിലെ തുറന്ന വാഹനത്തിലെ പ്രചാരണത്തിന് പാലാ നഗരസഭയിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാലായെ പാലായാക്കിയത് കേരള കോൺഗ്രസും കെഎം മാണിയും ചേർന്നാണ്. പാലായുടെ മുഖഛായ മാറ്റിയത് തന്നെ കേരള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ തന്നെയാണ്. ഇത് സാധാരണക്കാരായ ആളുകൾക്കു കൃത്യമായി അറിയാം. അതുകൊണ്ടു തന്നെ കേരള കോൺഗ്രസല്ലാതെ മറ്റൊരു പാർട്ടിയെക്കുറിച്ച് അവർ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

pala news jose k mani
Advertisment