Advertisment

പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനം വിലയിരുത്തുവാൻ ജോസ് കെ മാണി ഈരാറ്റുപേട്ടയിൽ എത്തി

New Update

publive-image

Advertisment

ഈരാറ്റുപേട്ട: എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ഉച്ചയ്ക്ക് പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനം വിലയിരുത്തുവാൻ ഈ രാറ്റുപേട്ടയിൽ എത്തി വിവിധ നേതാക്കളുമായി ചർച്ച നടത്തുകയും വിവിധ സ്ഥാപനങ്ങളും ഭവനങ്ങളും സന്ദർശിക്കുകയും ചെയ്തു.

തുടർന്ന് കേരളാ കോൺഗ്രസ് (എം) പ്രദേശിക നേതൃയോഗത്തിലും പങ്കെടുത്തു. ഉച്ച കഴിഞ്ഞ് എലിക്കുളം പഞ്ചായത്തിൽ പര്യടനം നടത്തി. നാളെ ഇളംങ്ങുളത്ത് സംഘടിപ്പിച്ചിരിക്കുന്ന മന്ത്രി. ശൈലജ ടീച്ചർ പങ്കെടുക്കുന്ന യോഗം വിജയിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തി.

മല്ലികശ്ശേരിയിലെ ഫാക്ടറി തൊഴിലാളികളെ സന്ദർശിച്ചു. വിവിധ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് നഗരസഭാ പ്രദേശത്തെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

pala news jose k mani
Advertisment