Advertisment

റബര്‍ മേഖലയില്‍ ട്രിപ്പിള്‍ ഐടി മോഡല്‍ വന്‍ പദ്ധതികളൊരുക്കുമെന്ന് ജീവനക്കാര്‍ക്ക് ജോസ് കെ മാണിയുടെ ഉറപ്പ് !

New Update

publive-image

പാലാ: റബറിന്‍റെ വിലസ്ഥിരതാ ഫണ്ട് ഉയര്‍ത്തുന്നതിന് പുറമേ റബര്‍ കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ബൃഹത് പദ്ധതികളും തന്‍റെ സ്വപ്നമാണെന്ന് ജോസ് കെ മാണി. പൈക മല്ലികശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റബര്‍ സംസ്കരണ കേന്ദ്രത്തിലെത്തി ജീവനക്കാരുമായി സംവദിക്കുകയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി.

റബര്‍ കൃഷി ലാഭകരമാണെന്ന് ഉറപ്പാക്കുക എന്നത് തന്‍റെ ലക്ഷ്യമാണ്. റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ജോസ് കെ മാണി ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.

pala news jose k mani
Advertisment