Advertisment

പാലായിലെത്തിയ വിദ്യാഭ്യാസ വികസനം ഭാവിക്ക് വേണ്ടി; ഈ വികസനം കൊണ്ട് എന്ത് നേട്ടം എന്ന് ചോദിക്കുന്നവരോട് മറുപടിയില്ല: ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: വിദ്യാഭ്യാസ മേഖലയിൽ പാലായിൽ എത്തിയ വികസനം ഭാവിക്ക് വേണ്ടിയുള്ളതാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. ഈ വിദ്യാഭ്യാസ വികസനം കൊണ്ട് എന്ത് നേട്ടമെന്നാണ് ചിലർ ചോദിക്കുന്നത്. ഇവരോട് പറയാൻ മറുപടിയില്ലെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നടന്ന തുറന്ന വാഹത്തിലെ പ്രചാരണത്തിന് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പാലാ വിദ്യാഭ്യാസ രംഗത്തു വലിയ മുന്നേറ്റമാണ് കൈവരിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലായിൽ എത്തിയത് രാജ്യം തന്നെ മാതൃകയാക്കി.

പാർലമെന്റ് അംഗമായിരിക്കെയാണ് പാലായിൽ വലിയ വികസനം എത്തിച്ചത്. വലിയ തോതിൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പാലയിൽ എത്തിക്കുകയും പാലയെ ഒരു വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുകയും ചെയ്തിരുന്നു. വർഷം തോറും നിരവധി കുട്ടികളാണ് ഈ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്നത്. ഈ വിദ്യാർത്ഥികളും യുവാക്കളും തന്നെയാണ് പാലായിലെ വിദ്യാഭ്യാസ വികസനത്തിന്റെ നേട്ടം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയണ്ടതെന്നും അദേഹം പറഞ്ഞു.

 

pala news jose k mani
Advertisment