Advertisment

രണ്ടില വിരിഞ്ഞു… ഹൃദയങ്ങൾ നിറഞ്ഞു; ജോസ് കെ മാണിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് പാലായിലെ നാടും നഗരവും…

author-image
nidheesh kumar
New Update

publive-image

Advertisment

പാലാ: പാലായിൽ നിന്നും വളർന്ന് പടർന്ന് കേരളം മുഴുവൻ പന്തലിച്ച രണ്ടിലയിൽ പാലാ തിളങ്ങുന്നു. തുറന്ന വാഹനത്തിലെ പ്രചാരണത്തിനായി എത്തുന്ന സ്ഥാനാർത്ഥിയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കരകാട്ടവും, ശിങ്കാരിമേളവും താലപ്പൊലിയും ബാൻഡ് മേളവും അടക്കം ഒരുക്കിയായ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയെ തുറന്ന വാഹനത്തിൽ പ്രചാരണത്തിനായി സ്വീകരിച്ചത്.

കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ നിന്നുമാണ് ജോസ് കെ മാണിയുടെ തുറന്ന വാഹനത്തിലെ പ്രചരണ യാത്ര ആരംഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് പ്രചാരണം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ബേബി കുറവത്താഴം യോഗത്തിന് അധ്യക്ഷത വഹിച്ചു.

കുര്യാക്കോസ് ജോസഫ്, ലോപ്പസ് മാത്യു, ഷാജുകുമാർ പാറപ്പുറം, ജോസ് കുന്നുപുറം, സണ്ണി ഡേവിഡ്, ബെന്നി മൈലാഡ്, ജെയ്‌സൺ പുത്തെൻകണ്ടം, പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ബാബു കെ ജോർജ്, സിബി തോട്ടുപുറം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

പ്രചാരണ വാഹനം കുറുമണ്ണിൽ എത്തിയപ്പോൾ പടുകൂറ്റൻ രണ്ടില നൽകിയാണ് നാട്ടുകാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. കുറുമണ്ണ് വെട്ടികൊമ്പിൽ ശാന്തമ്മയാണ് പനയുടെ രണ്ടില നൽകി സ്ഥാനാർഥിയെ സ്വീകരിച്ചത്. നിറപറയും നിലവിളക്കുമായാണ് കൊടുമ്പിടി സ്ഥാനാർഥിയെ സ്വീകരിച്ചത്. കണിക്കൊന്ന പൂക്കൾ നൽകി സ്ത്രീകളും കുട്ടികളും ജോസ് കെ മാണിയെ വരവേറ്റു.

തുടർന്ന്, കടനാട്, കൊടുംമ്പിടി, എലിവാലി, കുറുമണ്ണ്, ഇഞ്ചികാവ്,മേരിലാന്റ്, കണ്ടത്തി മാവ്, നീലൂർ, മറ്റത്തിപ്പാറ, കാവുംകണ്ടം, വല്യാത്ത്, ബംഗ്ലാംകുന്ന്, മാനത്തൂർ പള്ളി, മാനത്തൂർ സ്‌കൂൾ, മണിയാക്കും പാറ, രാമപുരം കവല എന്നിവിടങ്ങൾ വഴി ഉച്ചയ്ക്ക് ഐങ്കൊമ്പിൽ പ്രചാരണം സമാപിച്ചു.

കടനാട് പഞ്ചായത്തിലെ കാവുംകണ്ടം വിസിബ് ഹോംലി എന്നാ ധാന്യ സംസ്‌കരണ കേന്ദ്രത്തിലെ തൊഴിലാളികൾ ജോസ് കെ മാണിയെ പൂക്കൾ നൽകി സ്വീകരിച്ചു. വാഹന പ്രചരണ യാത്രയ്ക്കിടെയാണ് സ്ഥാപനത്തിലെ നാല്പത്തോളം വരുന്ന സ്ത്രീ തൊഴിലാളികൾ ചേർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

publive-image

വല്ല്യാത്തു കവലയിൽ എത്തിയ ഇടത് സ്ഥാനാർത്ഥിയെ പ്രദേശവാസികൾ പൂമാല ഇട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിയും, വെടിക്കെട്ടും മുദ്രാവാക്യം വിളികളുമായാണ് സാധാരണക്കാരായ ആളുകൾ ജോസ് കെ മാണിയെ സ്വീകരിച്ചത്. വല്ല്യാത്തെ എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ജോസഫ് കെ മാണി ഉദ്ഘാടനം ചെയ്തു.

ഉച്ചയ്ക്ക് ശേഷം രാമപുരം പഞ്ചായത്തിലെ ഇടക്കോലിയിൽ നിന്നുമാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. ചേറ്റുകുളം, കുടപ്പലം, അമനകര, മേതിരി, കിഴതിരി, നെല്ലാപ്പാറ, കുറിഞ്ഞി, രാമപുരം ടൗൺ, താമരമുക്ക് എന്നിവിടങ്ങളിലൂടെ നടന്ന പര്യടനം ചിറകണ്ടത്ത് സമാപിച്ചു.

ജോസ് കെ മാണിയുടെ തുറന്ന വാഹനത്തിലെ പ്രചാരണം ഇന്നു രാവിലെ എട്ടരയ്ക്ക് മല്ലികശേരിയിൽ നിന്നും ആരംഭിച്ചതിനു ശേഷം 08.40 ന് കാരക്കുളം, ആളുറമ്പ്, തെക്കേപൂവത്തോലി, മഞ്ചക്കുഴി, പൊതുകം, മാനോലി, ചാത്തമല, വഞ്ചിമല കവല, പനമറ്റം കവല, കാരടി, പനമറ്റം അമ്പലം, കാരടി, വെളിയന്നൂർ, കൂരാലി, കളത്തൂർപടി, പന്തമാക്കൽ, ഇളങ്ങുളം പള്ളി, കളരിക്കൽപീടിക, കുറ്റിപൂവം, കുരുവിക്കൂട് വഴി എത്തുന്ന പ്രചാരണം ഉച്ചയോടെ പൈക ആശുപത്രി ജംഗ്ഷനിൽ സമാപിക്കും.

ഉച്ചയ്ക്ക് ശേഷം കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കലിൽ നിന്നും ആരംഭിക്കുന്ന തുറന്ന വാഹനത്തിലെ പ്രചാരണം കെഴുവംകുളം, നെടുമ്പുറം, കളപ്പുരയ്ക്കൽ ഭാഗം, കൊഴുവനാൽ ടൗൺ, അരയ്ക്കൽ ഹൗസിംങ്, തോക്കാട്, കപ്പിലിക്കുന്ന്, തോടനാൽ, മൂലേത്തുണ്ടി, വേലുതാഴെ, ആയില്യംകുന്ന്, പന്നിയാമറ്റം, പാലപ്പുഴക്കുന്ന് എന്നിവിടങ്ങൾ വഴി പ്രചാരണം മേവട ജംഗ്ഷനിൽ രാത്രി വൈകി സമാപിക്കും.

pala news jose k mani
Advertisment