Advertisment

സാധാരണക്കാർക്ക് സഹായം നൽകുന്ന ഭരണം വരണം: എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: സാധാരണക്കാലത്ത് ഗുണകരമായ സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിൽ വരേണ്ടതെന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ഭാഗമായി ചേർന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്തും, പ്രളയം വന്നപ്പോഴും സർക്കാരിന്റെ കരുതൽ കേരളം കണ്ടതാണ്. ഇത് തന്നെയാണ് കേരളത്തിന്റെ കരുതലും. സംസ്ഥാന സർക്കാരിൽ നിന്നും ഇടതു മുന്നണിയിൽ നിന്നും ജനം പ്രതീക്ഷിക്കുന്നതും ഇതു തന്നെയാണ്.

ഓരോ മണ്ഡലത്തിലെയും വികസനം കൃത്യമായി പരിശോധിച്ച് എല്ലായിടത്തും വികസനം എത്തുമെന്നു ഉറപ്പു വരുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും വികസനത്തിന്റെ ഗുണം ലഭിക്കുന്നുണ്ടെന്നും സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

pala news jose k mani
Advertisment