Advertisment

പാലാ ബൈപ്പാസ് അടക്കമുള്ളവ പാലായുടെ വികസനത്തിന്റെ ഉദാഹരണങ്ങൾ: എല്‍ഡിഎഫ് സ്ഥാനാ‍ര്‍ഥി ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: പാലാ ബൈപ്പാസ് അടക്കമുള്ളവ നാടിന്റെ വികസനത്തിന്റെ ഉദാഹരണങ്ങളാണെന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ ഇടതു യുവജന സംഘടനകളുടെ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാലായിൽ ഇതുവരെയുണ്ടായ വികസനം അൻപത് വർഷം മുൻകൂട്ടിക്കണ്ടുള്ളതായിരുന്നു. ഈ വികസനത്തിന്റെ ഗുണം അനുഭവിക്കുന്നതിൽ ഏറെയും വരും തലമുറയാണ്. ഈ സാഹചര്യത്തിൽ പാലായിലെ യുവജനങ്ങൾ എപ്പോഴും ഇടതു പക്ഷത്തിനൊപ്പം തന്നെ നിൽക്കും.

പാലായിലെ വികസനകാഴ്ചപ്പാട് സാധാരണക്കാർക്ക് എന്നും അനുയോജ്യമായതാണ്. ഈ സാഹചര്യത്തിൽ ഇടതു സർക്കാരിന്റെ തുടർഭരണത്തിനൊപ്പം പാലായിലെ ജനപ്രതിനിധിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

pala news jose k mani
Advertisment