Advertisment

പാലായിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ വിജയത്തിന്റെ തേരോട്ടം: പരമാവധി ആളുകളെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച് ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: പാലാ നിയോജക മണ്ഡലത്തെ ഇടതു കോട്ടയാക്കിമാറ്റുമെന്നുറപ്പിച്ച് മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ പ്രചാരണം അവസാന ഘട്ടത്തിലേയ്ക്ക്. ഇടതു വോട്ടുകൾ ഒറ്റക്കെട്ടായി പെട്ടിയിൽ വീഴ്ത്തുമെന്നുറപ്പിച്ച് ജോസ് കെ മാണിയും പ്രവർത്തകരും ഒന്നിച്ചു നിൽക്കുമ്പോൾ മണ്ഡലത്തിൽ ഇക്കുറിയും ഭരണപക്ഷ തരംഗം ആഞ്ഞടിക്കുമെന്നുറപ്പാണ്.

പെസഹ വ്യാഴാഴ്ചയായതിനാൽ പരസ്യപ്രചാരണവും മൈക്ക് അനൗൺസ്‌മെന്റുകളും അടക്കം മണ്ഡലത്തിൽ നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഭവന സന്ദർശനവും വിവിശിഷ്ട വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കുകയായിരുന്നു ജോസ് കെ മാണി. പള്ളിയിൽ എത്തിയ ജോസ് കെ മാണി പീഡാനുഭവ ശുശ്രൂഷകളിൽ പങ്കെടുത്തു. തുടർന്നു, വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു.

വൈകിട്ട് തലനാട്, തലപ്പലം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ സംഗമങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു. മീനച്ചിലിൽ എത്തിയ സ്ഥാനാർത്ഥി മീനച്ചിൽ രാജ വംശത്തിലെ ഇപ്പോഴത്തെ കണ്ണിയായ 100 വയസ്സു തികഞ്ഞ  ഭാസ്കരൻ കർത്തയെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആദരിച്ചു.

വരും ദിവസങ്ങളിൽ ചാമപ്പാറ, മേസ്തിരിപ്പടി, തലനാട്, തലപ്പലം, ഇടകളമറ്റം എന്നിവിടങ്ങളിൽ കുടുംബ സംഗമങ്ങൾ നടക്കും. ഏപ്രിൽ മൂന്ന് ശനിയാഴ്ച  തലനാട്, തലപ്പലം, കരൂർ, രാമപുരം, കടനാട് തുടങ്ങിയ സ്ഥലങ്ങളിൽ വിശദീകരണ യോഗങ്ങൾ നടക്കും. ഇവിടെ എത്തുന്ന സ്ഥാനാർത്ഥി പ്രവർത്തകർക്കൊപ്പം ആവേശകരമായ പരിപാടികളിൽ പങ്കെടുക്കും. തുടർന്നു, മണ്ഡലത്തിൽ ഉടനീളം സജീവമായി കലാശക്കൊട്ടിന്റെ ഭാഗമായുള്ള പരിപാടികളിലും സ്ഥാനാർത്ഥി പങ്കെടുക്കും.

pala news jose k mani
Advertisment