Advertisment

വികസന സന്ദേശവുമായി ജോസ് കെ മാണിയുടെ പര്യടനം കടനാട്ടിലും രാമപുരത്തും

New Update

publive-image

Advertisment

രാമപുരം: എൽഡിഎഫിന്റെ സമഗ്ര വികസന സന്ദേശവുമായി സ്ഥാനാർത്ഥി ജോസ് കെ മാണി കടനാട്ടിലും രാമപുരത്തും തുറന്ന വാഹനത്തിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കടനാട് പഞ്ചായത്തിലെ കൊല്ലപ്പിള്ളിയിൽ നിന്നും ആരംഭിച്ച പര്യടനം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലുടനീളം വൻ വരവേൽപ് നൽകി.

പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, ജയ്സൺ പുത്തൻ കണ്ടം, പി.ഡി സജി, പി.കെ. ഷാജ കുമാർ, ജോസ് കുന്നുംപുറം, ബേബി കുറുവത്താഴെ, ബേബി ഉറുമ്പുകാട്ട് എന്നിവർ നേതൃത്വം നൽകി.

കടനാട്, കൊടുo പിടി, എലിവാലി, കുറുമണ്ണ്, ഇഞ്ചി കാവ്, കണ്ടത്തി മാവ്, നീലൂർ, മറ്റത്തിപ്പാറ, കാവുംകണ്ടം, മാനത്തൂർ, എന്നിവിടങ്ങളിൽ കോർണർ യോഗങ്ങൾ ചേർന്നു. ഐങ്കൊമ്പിൽ സമാപിച്ചു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കടനാട്ടിലും രാമപുരത്തും ലഭിച്ച ഇടതു മുന്നണിയുടെ വൻ ലീഡ് നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിർത്തുമെന്ന് ജോസ്.കെ മാണി പറഞ്ഞു.

കോൺഗ്രസിന് ഇവിടെ നിന്നും കേന്ദ്ര മന്ത്രിമാർ വരെ ഉണ്ടായിട്ടും ഈ മേഖലയ്ക്കായി ഒരു കാലത്തും ഒന്നും ചെയ്തിട്ടില്ല.

രാമപുരത്തിനു വേണ്ടി കോൺഗ്രസ് എന്തു ചെയ്തു എന്ന് ജനങ്ങളോട് വ്യക്തമാക്കണം. വികസനം അജണ്ടയിലില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ രാമപുരത്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ മാണി.

publive-image

രാമപുരം പഞ്ചായത്തിലെ ഇടക്കോലിയിൽ നിന്നും ഉച്ച കഴിഞ്ഞ് ആരംഭിച്ച പര്യടനം ചക്കാമ്പുഴ, കൊണ്ടാട്, കൂടപ്പുലം, ചേറ്റുകുളം, ആ നിച്ചുവട്, അമനകര, മേതിരി, കിഴതിരി, നെല്ലാപ്പാറ, കുറിഞ്ഞി, പാലവേലി, അമ്പലം ജംഗ്ഷൻ, രാമപുരം ടൗൺ, മരങ്ങാട്, ഏഴാച്ചേരി, വെള്ളിലാപ്പിള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തി ചിറകണ്ടത്ത് സമാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ, ജില്ലാ പഞ്ചായത്ത് അംഗം പി.എം.മാത്യു, പി.ജെ.ജോൺ, വി.ജി.വിജയകുമാർ, അഡ്വ പയസ് അഗസ്റ്റൻ, എം.ആർ.രാജു, എം.ടി.ജാൻറിഷ്, കെ.എസ്.രാജു, സണ്ണി പൊരുന്ന കോട്ട്, എം.എ.ജോസ്, അലക്സി തെങ്ങും പള്ളിക്കുന്നേൽ, ബെന്നി ആനത്തറ, സണ്ണി പൊരുന്ന കോട്ട്, ബെന്നി തെരുവത്ത് എന്നിവർ നേതൃത്വം നൽകി. ലാലിച്ചൻ ജോർജ്, സിബി തോട്ടുപുറം, ബെന്നി മൈലാട്ടർ, ബേബി ഉഴുത്തു വാൽ, ഫിലിപ്പ് കുഴി കുളം, അഡ്വ.സണ്ണി ഡേവിഡ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

jose k mani ramapuram news
Advertisment