Advertisment

പാലായെ ഇളക്കിമറിക്കാൻ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി നാളെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നു...

New Update

publive-image

Advertisment

പാലാ: പാലായെ ഇളക്കിമറിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി നാളെ ഇറങ്ങുന്നു. മണ്ഡലത്തിൽ ഉടനീളം വ്യക്തി ബന്ധങ്ങളുള്ള എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി രാവിലെ പ്രവർത്തകർക്കൊപ്പം പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്കാണ് ആദ്യമെത്തുക.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തകർക്കൊപ്പം നടന്നെത്തുന്ന സ്ഥാനാർത്ഥി, കടകളിലും സ്ഥാപനങ്ങളിലും ആഘോഷമായി കയറിയിറങ്ങും. രാവിലെ 09.30 ന് ആശുപത്രി കവലയിൽ നിന്നും മഹാറാണി തീയറ്റർ ജംഗ്ഷൻ വരെയുള്ള പ്രകടനത്തിലും ജാഥയിലും നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കും.

ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് പാലാ നഗരസഭയിലെ തുറന്ന വാഹനത്തിലെ പര്യടനം ഊരാശാലയിൽ നിന്നും ആരംഭിക്കും. മൂന്നിനു കരേപ്പാറ, ജനതാറോഡ്, സിപിഐ ഓഫിസ്, അമ്പാട്ടുവയൽ, പരിപ്പിൽ കുന്ന്, മോന്തക്കര, ചെത്തിമറ്റം, കവീക്കുന്ന്, കെഎസ്ആർടിസി, ഞൊണ്ടിമാക്കൽ, പുഞ്ചിരിക്കവല, മുണ്ടുപാലം, പരമലക്കുന്ന് എന്നിവിടങ്ങൾ വഴി വൈകിട്ട് ആറു മണിയോടെ വെള്ളഞ്ചൂരിൽ സമാപിക്കും.

pala news jose k mani
Advertisment