Advertisment

ഇടുക്കിയില്‍ വീണ്ടും ശക്തി തെളിയിച്ച് ജോസ് കെ മാണി വിഭാഗം. കുടിയേറ്റ സ്മരണയുണര്‍ത്തിയ വി.ടി. സെബാസ്റ്റ്യന്‍ അനുസ്മരണത്തില്‍ വന്‍ പ്രവര്‍ത്തക പങ്കാളിത്തം

New Update

publive-image

Advertisment

കട്ടപ്പന : ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റ കാലങ്ങളില്‍ കര്‍ഷക പ്രസ്ഥാനത്തിന്‍റെ നെടുനായകനും 1960 കളിലെ കുടിയിറക്ക് വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത മുന്‍ എംഎല്‍എയും കര്‍ഷക നേതാവും കേരള കോണ്‍ഗ്രസ്സ്(എം) ചെയര്‍മാനുമായിരുന്ന വി.ടി. സെബാസ്റ്റ്യന്‍റെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ വി.ടി.സെബാസ്റ്റ്യന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആദ്യകാല കുടിയേറ്റ കര്‍ഷകരുടെ ആദരിക്കല്‍ ചടങ്ങ് കുടിയേറ്റത്തിന്‍റെ സ്മരണ ഉണര്‍ത്തുന്ന അപൂര്‍വ്വ നിമിഷമായിമാറി.

ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ കുടിയേറ്റ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും അനുസ്മരണയോഗവും കേരള കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.

publive-image

വി.ടി.സെബാസ്റ്റ്യന്‍റെ സുഹൃത്തും കാമാക്ഷി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കേരള കോണ്‍ഗ്രസ്സ്(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ തൊണ്ണൂറ്റിയൊന്ന് വയസ്സ് പിന്നിട്ട മാത്യു മത്തായി തേക്കമലയെ ആദരിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പാര്‍ട്ടിയുടെ ചെയര്‍മാനായും ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനായും വിവിധഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച വി.ടി.സെബാസ്റ്റ്യനാണ് ഇടുക്കിയുടെ രൂപീകരണത്തിനും തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

പ്രതികൂല സാഹചര്യങ്ങളിലും കാലാവസ്ഥയിലും മണ്ണിനോട് മല്ലടിച്ച് പുതുതലമുറയെ വാര്‍ത്തെടുത്ത മഹനീയ വ്യക്തിത്വങ്ങളെയാണ് വി.ടി അനുസ്മരണത്തില്‍ ആദരിക്കുന്നതെന്നും ഒരു കാലഘട്ടത്തില്‍ കേരള കോണ്‍ഗ്രസ്സ് (എം)ന്‍റെ ശബ്ദമായിരുന്ന ആദ്യകാല കുടിയേറ്റ കര്‍ഷകര്‍ നല്‍കിയിരുന്ന പിന്തുണയാണ് കര്‍ഷക പ്രസ്താനങ്ങളുടെ വളര്‍ച്ചക്ക് കാരണമായതെന്നും മുഖ്യപ്രഭാഷണം നടത്തിയ റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.

publive-image

വി.ടി.സെബാസ്റ്റ്യന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും പാര്‍ട്ടി ജില്ല പ്രസിഡന്‍റുമായ ജോസ് പാലത്തിനാലിന്‍റെ അദ്ധ്യക്ഷത വഹിച്ചു .

എ.ഐ.സി.സി. അംഗം അഡ്വ.ഇ.എം.ആഗസ്തി എക്സ് എംഎല്‍എ, പി.എം.മാത്യു എക്സ് എംഎല്‍എ, അഡ്വ.അലക്സ് കോഴിമല, പ്രൊഫ.കെ.ഐ.ആന്‍റണി. അഗസ്റ്റ്യന്‍ വട്ടക്കുന്നേല്‍, രാരിച്ചന്‍ നീറണാംകുന്നേല്‍, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിന്‍സണ്‍ വര്‍ക്കി, സണ്‍സി മാത്യു, എ.ഒ.അഗസ്റ്റിന്‍, ജോയി കിഴക്കേപറമ്പില്‍, റോയിച്ചന്‍ കുന്നേല്‍, അഡ്വ.മനോജ് എം.തോമസ്, ജോഷി മണിമല, ജോസ് കണ്ണമുണ്ടയില്‍, സാബു മണിമലക്കുന്നേല്‍, ജിന്‍സണ്‍ പൗവത്ത്, ഷിജോ നടയ്ക്കല്‍, ഷിജോ തടത്തില്‍, സെലിന്‍ കുഴിഞ്ഞാലില്‍, തങ്കച്ചന്‍ വാലുമ്മേല്‍, ജോര്‍ജ് അമ്പഴം, ആല്‍വില്‍ വറപോള തുടങ്ങിയവര്‍ സംസാരിച്ചു.

ജോസ് കെ മാണി വിഭാഗം മുന്‍പ് ഇടുക്കിയിലും കഴിഞ്ഞയാഴ്ച തൊടുപുഴയിലും സംഘടിപ്പിച്ച പരിപാടികളിലും വന്‍ പ്രവര്‍ത്തക പങ്കാളിത്തം ഉണ്ടായിരുന്നു. അതില്‍ ഇടുക്കി പരിപാടികള്‍ ജോസഫ് വിഭാഗത്തിന്‍റെ പരിപാടികളിലെ ജനപങ്കാളിത്തത്തെ കടത്തി വെട്ടുന്നതും ആയിരുന്നു.

 

jose k mani
Advertisment