Advertisment

കര്‍ഷക രാഷ്ട്രീയത്തിന്റെ കരുത്തുകാട്ടി കേരളയാത്രയ്ക്ക് സമാപനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച കേരളയാത്രക്ക് അനന്തപുരിയുടെ മണ്ണില്‍ പുതുചരിതമെഴുതി കേരളയാത്ര. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കലിന്റെ നേതൃത്വത്തില്‍ യൂത്ത് ബ്രിഗേഡിയര്‍ ടീമിന്റെ റൂട്ട് മാര്‍ച്ച് റാലിക്ക് കൊഴുപ്പേകി. കോരളത്തിന്റെ ജനഹൃദയങ്ങളെ ഇളക്കി മറിച്ചാണ് യാത്ര സമാപിച്ചത്.

വികസന സന്ദേശ യാത്രയിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച ജോസ് കെ.മാണി എം.പി 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളയാത്രയിലൂടെ കേരളത്തിന്റെ മനം കവര്‍ന്നു. 23 ദിവസങ്ങള്‍ക്കൊണ്ട് കേരളത്തിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും പിന്നിട്ടാണ് യാത്ര സമാപിച്ചത്. കര്‍ഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മൂന്ന് മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചാണ് കേരളയാത്ര കടന്നുവന്നത്. നാട് നേരിടുന്ന സുപ്രധാന വെല്ലുവിളികളായ കര്‍ഷക രക്ഷയുടേയും മതേതര ഭാരതത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ്  യാത്ര കടന്നുവന്നത്. പുതിയ കേരളത്തിന്റെ നിര്‍മ്മിതിക്ക് അടിത്തറപ്പാകുന്ന സ്വപ്നങ്ങളും ആശയങ്ങളും സമാഹരിച്ച് ചര്‍ച്ചചെയ്താണ് കേരളയാത്ര മുന്നോട്ടുവന്നത്.

Advertisment