Advertisment

എഴുനൂറോളം പേര്‍ പങ്കെടുത്ത വിളക്കുംമരുത് കുടുംബസംഗമം ജോസ് കെ മാണിയുടെ പ്രചരണത്തിന് ആവേശമായി !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലാ: പൂവരണി വിളക്കുംമരുതില്‍ എഴുനൂറോളം ആളുകളെ സംഘടിപ്പിച്ച് നടത്തിയ കുടുംബസംഗമം പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് മിഴിവേകി.

പൂവരണി വിളക്കുംമരുതില്‍ മീനച്ചില്‍ ഗ്രാമ പഞ്ചായത്തംഗം സാജോ പൂവത്താനിയുടെ വസതിയില്‍ ഞായറാഴ്ചയാണ് വമ്പന്‍ കുടുംബസംഗമം അരങ്ങേറിയത്. സംഗമത്തിലെ വന്‍ ജന പങ്കാളിത്തം സ്ഥാനാര്‍ഥിക്കും ഇടതു നേതാക്കള്‍ക്കും ആവേശമായി.

publive-image

മുന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമാ മോഹനാണ് സംഗമം ഉദ്ഘാടനം ചെയ്തത്. കള്ള പ്രചരണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളുമായുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ശൈലിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രമാ മോഹന്‍റെ പ്രസംഗം. നാട്ടിലുണ്ടായ പ്രതിസന്ധികളില്‍ തളരാതെ സംസ്ഥാനത്തെ മുന്നോട്ടു നയിച്ച പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിനാണ് ഓരോ വോട്ടും എന്ന് അവര്‍ ആഹ്വാനം ചെയ്തു.

publive-image

സ്ഥാനാര്‍ഥി ജോസ് കെ മാണി, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല, മുന്‍ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, ബിജോയ് ഈറ്റത്തോട്, സേവ്യര്‍ പുല്ലന്താനി, അനില്‍ മത്തായി, ഗ്രാമപഞ്ചായത്തംഗം ബിജു തുണ്ടിയില്‍ തുടങ്ങി ഇടതു നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. പിന്നീട് ഇടമറ്റത്ത് ജിത്തു ജോസ് മുണ്ടാട്ടിന്‍റെ വീട്ടില്‍ എല്‍ഡിഎഫ് യുവനേതാക്കളുടെ സംഗമവും അരങ്ങേറി. 250 -ഓളം യുവാക്കളാണ് ചടങ്ങില്‍ സംബന്ധിച്ചത്.

pala news jose k mani
Advertisment