Advertisment

കേരള കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനത്തിന് തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അംഗീകാരം നൽകി - ജോസ് കെ മാണി എംപി

New Update

publive-image

Advertisment

പാലാ: യുഡിഎഫ് ചവിട്ടി പുറത്താക്കിയ കേരള കോൺഗ്രസ് (എം) ഏടുത്ത രാഷ്ട്രീയ നിലപാടിനെ ജനം തെരഞ്ഞെടുപ്പിലൂടെ അംഗീകാരം നൽകിയതായി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കേരള കോൺഗ്രസിനെ പുറത്താക്കിയ ഒഴിവിൽ ചില വ്യക്തികളെ ചേർത്ത് യുഡിഎഫ് വളർത്താമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺ- (എം) ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എംപിക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിച്ച വിജയിച്ച ജനപ്രതിധികൾക്കും നഗരസഭാ ,ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻ മാർക്കും പാലായിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

publive-image

പാർട്ടി ചിഹ്നമായ രണ്ടില നൽകിയാണ് നിയോജക മണ്ഡലം കമ്മിറ്റി പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ സ്വീകരിച്ചത്. യോഗത്തിൽ ഫിലിപ്പ്‌ കുഴികളും അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, ജോസ് ടോം, ബേബി ഉഴുത്തുവാൽ, ലോപ്പസ് മാത്യു, സണ്ണി തെക്കേടം, സാജൻ തൊടുക, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ജോസ് കല്ലക്കാവുങ്കൽ, തോമസ് ആന്റണി, ജോസ്കുട്ടി പൂവേലി, കുഞ്ഞുമോൻ മാടപ്പാട്ട്, പെണ്ണമ്മ ജോസഫ്, ബൈജു കൊല്ലം പറമ്പിൽ, സണ്ണി പൊരുന്ന കോട്ട്, സിബി ഗണപതിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബൈജു പുതിയിടത്തു ചാലിൽ (ഉഴവൂർ), റൂബി ജോസ് (ളാലം), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിഎം മാത്യു (ഉഴവൂർ) രാജേഷ് വാളിപ്ലാക്കൽ (ഭരണങ്ങാനം), പഞ്ചായത്ത് പ്രസിഡണ്ടുമാരായ നിമ്മി ടിങ്കിൾ രാജ്, മഞ്ചു ബിജു എന്നിവർക്കും കേരള ബാങ്ക് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് കുഴി കുളത്തിനും മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും നിയോജക മണ്ടലം കമ്മിറ്റി സ്വീകരണം നൽകി.

pala news
Advertisment