Advertisment

രാജ്യസഭയില്‍ എട്ട് എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി: കര്‍ഷകവിരുദ്ധമായ ബില്ലുകളും, ജനാധിപത്യവിരുദ്ധമായ സസ്‌പെന്‍ഷന്‍ നടപടികളും പിന്‍വലിക്കണമെന്ന് ജോസ് കെ.മാണി എം.പി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: കർഷകവിരുദ്ധ ബില്ലുകൾക്കെതിരായി രാജ്യസഭയിൽ പ്രതിഷേധം ഉയർത്തിയ എട്ട് എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

Advertisment

publive-image

ഇന്ത്യയിലെ കർഷക സമൂഹമാകെ ആശങ്കയോടെ കാണുന്ന ബില്ലുകൾ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്കും സംവാദങ്ങൾക്കും വിദേയമാക്കപ്പെടാതെ പാസാക്കിയെടുക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരായാണ് അംഗങ്ങൾ പ്രതിഷേധമുയർത്തിയത്.

വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളെ സസ്‌പെൻഷനിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

പാർലമെന്റിലും പുറത്തും ബില്ലുകൾക്കെതിരായി ഉയരുന്ന പ്രതിഷേധം കേന്ദ്രസർക്കാർ കണ്ടില്ല എന്ന് നടിക്കരുത്. കർഷകവിരുദ്ധമായ ബില്ലുകളും, ജനാധിപത്യവിരുദ്ധമായ സസ്‌പെൻഷൻ നടപടികളും പിൻവലിക്കാൻ തയ്യാറാകണമെന്നും ജോസ് കെ.മാണി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment