Advertisment

ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇനി രാഹുല്‍ പ്രിയങ്ക യുഗം: ജോസ് കെ. മാണി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തുല്‍ രാഹുല്‍ പ്രിയങ്ക യുഗത്തിന് തുടക്കം കുറിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

Advertisment

publive-image

കേരളയാത്രയുടെ പത്തനംതിട്ട ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായുരുന്നു അദ്ദേഹം. ബി.ജെ.പിയുടെ വര്‍ഗ്ഗീയ ഫാസിസത്തിന് എതിരായി ഇന്ത്യയില്‍ ആരെ രൂപപ്പെടുന്ന പ്രാദേശിക കക്ഷികള്‍ക്ക് നിര്‍ണ്ണായക പങ്കുള്ള മതേതര ജനാധിപത്യ മഹാസഖ്യം മികച്ച വിജയം നേടി അധികാരത്തിലെത്തും.

publive-image

ഇന്ത്യയുടെ മതേതരത്വം കാത്തുസംരക്ഷിക്കുന്നതിനായി വിയോജിപ്പുകള്‍ മാറ്റിവെച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ പാര്‍ട്ടികളും തയ്യാറായി കഴിഞ്ഞു. രാഹുലിന്റെയും പ്രിയങ്കയുടേയും റോഡ് ഷോകള്‍ വിരല്‍ചൂണ്ടുന്നത് ബി.ജെ.പിയുടെ കനത്ത പരാജയത്തിലേക്കാണ്.

മൂന്ന് നേരം സ്ത്രീ സുരക്ഷ പ്രസംഗിക്കുന്ന എല്‍.ഡി.എഫിന്റെ ഒരു എം.എല്‍.എ ദേവികുളം സബ്കളക്ടറെ അപമാനിച്ച സംഭവത്തോടെ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. ശബരിമലയെ കലാപഭരിതമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിക്കും പിടിപ്പുകേടിനും എതിരായി വിശ്വാസിസമൂഹം പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

Advertisment